23 February 2025

ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ തൊപ്പി ലേലത്തിന്; വില രണ്ടരക്കോടിയോളം ഇന്ത്യന്‍ രൂപ

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശ മണ്ണില്‍ കളിച്ച ആദ്യ ടെസ്റ്റിന്റെ പ്രതീകം കൂടിയായി മാറിയ തൊപ്പി സിഡ്നിയിലാണ് ലേലത്തിന് വെക്കുക. ഇതുവരെയുള്ളതില്‍ അറിയപ്പെടുന്ന ഒരേയൊരു ബാഗി ഗ്രീന്‍ തൊപ്പിയാണിതെന്ന് ലേലം സംഘടിപ്പിക്കുന്ന ബോണ്‍ഹാംസ് അവകാശപ്പെടുന്നു.

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്‌നിയില്‍ ലേലം ചെയ്യും, 260,000 ഡോളര്‍ (ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ) വരെ ലേലത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1947-48 കാലത്ത് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ബ്രാഡ്മാന്‍ ധരിച്ചിരുന്ന കമ്പിളി തൊപ്പിയാണിത്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശ മണ്ണില്‍ കളിച്ച ആദ്യ ടെസ്റ്റിന്റെ പ്രതീകം കൂടിയായി മാറിയ തൊപ്പി സിഡ്നിയിലാണ് ലേലത്തിന് വെക്കുക. ഇതുവരെയുള്ളതില്‍ അറിയപ്പെടുന്ന ഒരേയൊരു ബാഗി ഗ്രീന്‍ തൊപ്പിയാണിതെന്ന് ലേലം സംഘടിപ്പിക്കുന്ന ബോണ്‍ഹാംസ് അവകാശപ്പെടുന്നു. ഇന്ത്യയിലെ ടെസ്റ്റില്‍ ആറ് ഇന്നിംഗ്സുകളി്ല്‍ നിന്ന് 178.75 ശരാശരിയില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും സഹിതം 715 റണ്‍സായിരുന്നു ബ്രാഡ്മാന്‍ നേടിയിട്ടുണ്ടായിരുന്നത്.

ആ കാലത്ത് ഓസ്‌ട്രേലിയയിലെ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കടുംപച്ച നിറത്തിലുള്ള തൊപ്പികള്‍ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ വിദേശ ടെസ്റ്റില്‍ അഞ്ച് മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. പരമ്പര 4-0 ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. ഒരു മത്സരം സമനിലയായിരുന്നു.

99.94 എന്ന എക്കാലത്തെയും ഉയര്‍ന്ന ടെസ്റ്റ് ബാറ്റിംഗ് ശരാശരിയോടെയാണ് ബ്രാഡ്മാന്‍ വിരമിച്ചത്. 1928 ലെ തന്റെ ടെസ്റ്റ് അരങ്ങേറ്റ വേളയില്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന വ്യത്യസ്തമായ ‘ബാഗി ഗ്രീന്‍’ 2020-ല്‍ 290,000 ഡോളറിന് ലേലം ചെയ്തിരുന്നു. അന്ന് ഏറ്റവും വലിയ ലേലതുകയായിരുന്നു അത്.

എന്നാല്‍ അതേ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍പ്പെട്ടവരെ സഹായിക്കാന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ബാഗി ഗ്രീന്‍ വില്‍പനയ്ക്ക് വെച്ചപ്പോള്‍ 6,50,000 യുഎസ് ഡോളര്‍ ലഭിച്ചിരുന്നു. നിറംമങ്ങി, പ്രാണികള്‍ ഏറെക്കുറെ നശിപ്പിച്ചെങ്കിലും 195,000 മുതല്‍ 260,000 യു.എസ് ഡോളര്‍ വരെ (ഏതാണ്ട് രണ്ട് കോടി രൂപ) ലഭിക്കുമെന്നാണ് ബൊന്‍ഹാംസ് ഓക്ഷന്‍ ഹൗസിന്റെ പ്രതീക്ഷ.

Share

More Stories

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

കർണാടകയിലേക്ക് എല്ലാ എസ്.ടി ബസ് സർവീസുകളും നിർത്തി; മഹാരാഷ്ട്ര സർക്കാരിൻ്റെ കടുത്ത തീരുമാനം

0
മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അടുത്തിടെയായി ഗുരുതരമായ ഒരു തർക്കം ഉടലെടുത്തിട്ടുണ്ട്. കർണാടകയിൽ ഒരു ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ സംസ്ഥാന ഗതാഗത (എസ്.ടി) ബസ് സർവീസുകളും നിർത്താൻ...

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

Featured

More News