30 March 2025

ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു

വിഷയത്തിൽ ആദ്യം പി വി അന്‍വര്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു.

ഓൺലൈൻ മാധ്യമമായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും പോലീസ് കേസ്. പി വി അന്‍വര്‍ എംഎല്‍എ നൽകിയ സംസ്ഥാന പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതിയിലാണ് കേസ് എടുത്തത്.

ഷാജനെതിരെ ഔദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്. വിഷയത്തിൽ ആദ്യം പി വി അന്‍വര്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു.

കേരളാ പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഷാജൻ സ്‌കറിയയുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന രീതിയിൽ അതീവ രഹസ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കമ്മ്യൂണിക്കേഷന്‍ മെസേജുകള്‍ ചോര്‍ത്തുന്ന ഷാജന്‍ സ്‌കറിയയുടെ പാസ്പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

മാത്രമല്ല, ഷാജൻ സ്കറിയയും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്നത് ഈ വഴികളിലൂടെ ചോര്‍ത്തുന്ന മെസേജുകള്‍ മറ്റിടങ്ങളിലേക്ക് കൈമാറാനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും എംഎല്‍എ പരാതിയില്‍ ഉന്നയിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്തോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.

Share

More Stories

കുറുവ മോഷണ കേസ്; അവസാന പ്രതിയെയും കേരള പൊലീസ് പിടികൂടി

0
കേരളത്തിൽ രജിസ്റ്റർചെയ്‌ത കുറുവ മോഷണ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിലായി. ആലപ്പുഴ പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമായ കേസുകളിലെ പ്രതിയായ കമ്പം സ്വദേശി...

വിവേക് ഒബ്റോയ്​ക്ക് പങ്കാളിത്തമുള്ള കമ്പനിയില്‍ ഇഡി റെയ്​ഡ്

0
ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്‌തികൾ ഇഡി കണ്ടുകെട്ടി. വിവേക്...

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഇടയന്‍

0
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ. പുത്തന്‍കുരിശ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വാഴിക്കല്‍ ചടങ്ങിന്...

ബെംഗളൂരു എഞ്ചിനീയറുടെ അവയവദാനം നിരവധി ജീവൻ രക്ഷിച്ചു

0
റോഡപകടത്തിൽ ദാരുണമായി ജീവൻ നഷ്‌ടപ്പെട്ട മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ദുഃഖിതയായ ഒറ്റയ്ക്ക് കഴിയുന്ന ഒരു അമ്മയുടെ തീരുമാനം ആറ് ജീവനുകൾ രക്ഷിച്ചു. രാജാജി നഗറിൽ താമസിക്കുന്ന രേഖ റാവു പറഞ്ഞു, "തൻ്റെ 33...

അന്താരാഷ്ട്ര വിദ്യാർത്ഥികളോട് യുഎസ് നാടുവിടാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

0
യുഎസിൽ പഠിക്കുന്ന നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (DOS)ൽ നിന്ന് ഇമെയിലുകൾ ലഭിച്ചു. ക്യാമ്പസ് ആക്ടിവിസം കാരണം അവരുടെ F-1 വിസകൾ അഥവാ വിദ്യാർത്ഥി വിസകൾ റദ്ദാക്കിയതിനാൽ സ്വയം...

മ്യാൻമറിൽ ഭൂകമ്പ സാധ്യത കൂടുതലായിരിക്കുന്നത് എന്തുകൊണ്ട്?

0
മാർച്ച് 28 ന് മധ്യ മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായിയിരുന്നു . മണ്ഡലയ്ക്ക് സമീപം കേന്ദ്രീകൃതമായ ഭൂകമ്പത്തിൽ 1,600-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക്...

Featured

More News