25 December 2024

ആ ദൃശ്യചതുരത്തിൽ ഇരുട്ടുപരന്നത് സത്യത്തിനൊപ്പം നിന്നതുകൊണ്ടുകൂടിയാണ്

മീഡിയ വണ്ണിനെ തടയുമ്പോൾ അത് നമ്മുടേതല്ലെന്ന ലാഘവ ബുദ്ധിയോടെ സമീപിക്കുന്നത് നമുക്ക് അറിയാനുള്ള അവകാശത്തെ നഷ്ടപ്പെടുത്തുന്നതിന്റെ ആദ്യ പടിയാണ്

| സുനിൽ മാലൂർ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഷ്ട്രം കവലകൾ തോറും പ്രതിഷ്ഠിച്ചുവെച്ച സ്വാതന്ത്ര്യ സമരസേനാനികൾ ഒരിക്കൽ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിരുന്നു എന്നനുസ്മരിക്കുമ്പോൾ മാത്രമേ രാജ്യസുരക്ഷാ മറവിൽ ഫാസിസം ഫോർത്ത് എസ്റ്റേറ്റിന്റെ അസ്ഥിവാരത്തിൽ ഏൽപ്പിക്കുന്ന പ്രഹരത്തിലൂടെ രാജ്യതാല്പര്യം എത്രത്തോളം ജനാധിപത്യവിരുദ്ധമാകുന്നു എന്നതിനെയും ജനതയ്ക്ക് അറിയാനും അറിയിക്കാനുമുള്ള ഇടങ്ങളെയും ഏതളവുവരെ ഭയപ്പെടുന്നു എന്നതും വിലയിരുത്താനാകൂ.

നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്‌ക്കെതിരെ അനുരഞ്ജന ധാരയിലും അനനുരഞ്ജന ധാരയിലും ചെറുത്തുനിൽക്കാനുറച്ചവരെല്ലാം വമ്പൻ ഒരു ചെറുത്തുനിൽപ്പ് ആയുധമായി പത്രസ്ഥാപനങ്ങൾ തുടങ്ങിയിരുന്നു എന്നതും ഒന്നിനുപിറകെ ഒന്നായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു എന്നത് അംബാനിയുടെയും അദാനിയുടെയും ഇഛാ രാഷ്ട്രത്തിനു പേടിപ്പെടുത്തുന്ന ചരിത്ര ഓർമകളായി നിലനിൽക്കുന്നതു കൊണ്ടുകൂടിയാണ് ഒടുക്കം ഫാസിസം തന്റെ നിലനിൽപ്പിന്റെ പ്രധാന ഉപാധിയായ വർഗീയതയുടെ എതിർകക്ഷിക്കാരനെന്ന കേവല വൈകാരികതകകളെക്കൂടി സംതൃപ്തിപ്പെടുത്തും വിധം ഫോർത്ത് എസ്റ്റേറ്റിൽ നിന്നും തങ്ങളുടെ ആദ്യ ഇരയെ കണ്ടെത്തിയിരിക്കുന്നത്.

പരിസ്ഥിതിയുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദങ്ങൾക്കു കൂടുതൽ ഒച്ച പകർന്നു നിലനിന്നിരുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ ദൃശ്യ മീഡിയം എന്ന നിലയ്ക്കാണ് മീഡിയ വൺ കടന്നുവരുന്നത്. കുറഞ്ഞ സമയംകൊണ്ട് ചർച്ചകൾക്കും സാധാരണ വാർത്തകൾക്കുമെല്ലാം ഏറെ പ്രേക്ഷകരെ നേടിയെടുക്കാൻ കഴിഞ്ഞ മീഡിയ വൺ അവഗണിക്കപ്പെട്ടുപോകുമായിരുന്ന നിരവധി പരിസ്ഥിതി വിഷയങ്ങളെ പരിസ്ഥിതി സമരങ്ങളെ പാർശ്വവൽക്കരിക്കവർക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ മലയാളിക്ക് ചർച്ച ചെയ്യാതിരിക്കാൻ ആവാത്തവിധം സ്വീകരണ മുറികളിൽ എത്തിച്ചു.

സ്വാഭാവികമായും വികസനമെന്ന പേരിൽ ഒളിച്ചുകടത്താൻ ശ്രമിച്ച നിരവധി മൂലധന താല്പര്യങ്ങളെ അത് വല്ലാതെ ശ്വാസം മുട്ടിക്കുകയും ചെയ്തു.അതുകൊണ്ടുതന്നെ കേവലയുക്തിയോ ഭരണഘടനാപരമായ ഇഴകീറലുകളോ ഇല്ലാതെ ഗാന്ധിയെ രാജ്യദ്രോഹിയാക്കിയ ആ ബ്രിട്ടീഷ് കോടതിയിലെ വെപ്പുമുടി വെച്ച ന്യായാധിപന്മാരെ ഒന്നുകൂടി പുളകിതരാക്കി.

ഭരണകൂടത്തിന് നേരെ ഫാസിസം എന്ന് വിരൽചൂണ്ടുകയും അവരുടെ തടങ്കൽ പാളയങ്ങളിൽ നിന്നും ബിരിയാണി കിട്ടുകയും ചെയ്യും എന്ന് വിശ്വസിക്കുന്ന മലയാളിയുടെ വിചിത്രബുദ്ധി കോഴി മൂന്നുവട്ടം കൂവുന്നതിനു മുൻപ് തങ്ങളുടെ നീളൻ രോമങ്ങൾ മറ്റൊരുവൻ കൂടി വടിച്ചെടുത്തിരിക്കുന്നുവെന്ന മറ്റൊരു വാർത്തയ്ക്ക് പിന്നാലെ ഓട്ടം തുടങ്ങും.ഇളകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന നാലാം തൂണിലെ മറ്റു ജിഹ്വകൾ തങ്ങളുടെ റേറ്റിങ് കൂട്ടാൻ ഇതുതന്നെ അവസരം എന്നുകണക്കാക്കി അവയ്ക്ക് പിന്നാലെ പായുകയും ചെയ്യും.

കണ്ണടച്ചിരിക്കുന്നത് നമ്മുടെതന്നെ കാഴ്ചയാണ്.മുതലാളിത്ത കാലത്തെ പുരോഗമന മാധ്യമങ്ങൾപോലും ലാഭമെന്ന സൂത്രവാക്യത്തിൽ അധിഷ്ഠിതമായി തന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും അവയ്ക്കിടയിലെ കിടമത്സരങ്ങളും നിലനിക്കുവാനുള്ള പോരാട്ടങ്ങളും നമ്മുടെ അറിയുവാനുള്ള അവകാശങ്ങളെ അറിയാനുള്ള ആവശ്യത്തെ ഒരുപരിധിവരെ സംതൃപ്‍തിപ്പെടുത്തിയെ നിലനിൽക്കാനാകൂ.

അടച്ചുവെച്ച എല്ലാ വർത്തകളെയും പണിയെടുക്കുന്നവന്റെ സംഘടിത ശേഷിക്കുമുന്പിൽ തുറന്നുവെച്ച ചരിത്രമുണ്ടവയ്ക്ക് .അതുകൊണ്ടുതന്നെ മീഡിയ വണ്ണിനെ തടയുമ്പോൾ അത് നമ്മുടേതല്ലെന്ന ലാഘവ ബുദ്ധിയോടെ സമീപിക്കുന്നത് നമുക്ക് അറിയാനുള്ള അവകാശത്തെ നഷ്ടപ്പെടുത്തുന്നതിന്റെ ആദ്യ പടിയാണ് . ഇനിയങ്ങോട്ട് ഭാവിചരിത്രത്തിൽ മാപ്പെഴുതിക്കൊടുത്തു മുട്ടുവളച്ചു ചിലരൊക്കെ നിന്നാൽപോലും നമുക്ക് നഷ്ടപ്പെടുന്നത് അറിയാനും പ്രതിരോധിക്കാനുമുള്ള ഉച്ചഭാഷിണികളാണ്.

Share

More Stories

കാഡ്ബറിക്ക് ഇനി പാക്കേജിംഗിലോ പരസ്യത്തിലോ ചാൾസ് രാജാവിൻ്റെ കോട്ട് ഓഫ് ആംസ് ഉപയോഗിക്കാനാവില്ല

0
ബ്രിട്ടനിലെ ചാൾസ് രാജാവ് കാഡ്ബറിയുടെ റോയൽ വാറണ്ട് എടുത്തുകളഞ്ഞു. അതായത് ഐക്കണിക് ചോക്ലേറ്റ് ബ്രാൻഡിന് ഇനി അതിൻ്റെ പാക്കേജിംഗിലോ പരസ്യത്തിലോ രാജാവിൻ്റെ കോട്ട് ഓഫ് ആംസ് ഉപയോഗിക്കാൻ കഴിയില്ല. രാജകുടുംബത്തിന് ചരക്കുകളോ സേവനങ്ങളോ...

അഫ്‌ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് താലിബാൻ

0
അഫ്‌ഗാനിസ്ഥാനിൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തി പാകിസ്താൻ. ആക്രമണത്തിൽ 15 പേർ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ബർമൽ ജില്ലയിലെ പക്ടിക...

പുതിയ തലമുറ കിയ സെൽറ്റോസ് പരീക്ഷണത്തിലേക്ക്; 2025ൽ വിപണിയിൽ സാധ്യത

0
2019ൽ ലോഞ്ച് ചെയ്‌ത കിയ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവി തുടക്കം മുതലുള്ള മികച്ച ഉപഭോക്തൃ പ്രതിസന്ധിയിലൂടെ ശ്രദ്ധേയമായി. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കാൻ ആധുനിക രൂപകൽപ്പനയോടെ...

കാരവനിലെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്

0
വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുവാക്കളുടെ മരണത്തിൽ ആദ്യം...

അവശ്യ സാധനങ്ങള്‍ക്ക് വിലകൂട്ടാന്‍ പുതിയ മാർഗനിർദേശം; വില വര്‍ധിപ്പിക്കരുതെന്ന് നിർദേശം

0
യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലാണ് സാമ്പത്തിക മന്ത്രാലയം ഒമ്പത് അവശ്യ സാധനങ്ങളുടെ വിലകൂട്ടലിന് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. 2025 ജനുവരി രണ്ട് മുതലാണ് പുതിയ നിർദേശം പ്രാബല്യത്തില്‍ വരിക. പാചക എണ്ണ, മുട്ട,...

ബിപിഎസ്‌സി 12,000 ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാം; തീയതി പ്രഖ്യാപിച്ചു

0
ഈ മാസം ആദ്യം നടന്ന 70-ാമത് സംയോജിത മത്സര പരീക്ഷ (CCE) 2024 റദ്ദാക്കാൻ ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (BPSC) ചെയർമാൻ പർമർ രവി മനുഭായ് വിസമ്മതിച്ചു. പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചോർന്നെന്ന...

Featured

More News