6 March 2026

‘ഖാദിമുൽ ഹറമൈൻ റമദാൻ’ പദ്ധതിക്ക് തുടക്കം; ഈത്തപ്പഴം 102 രാജ്യങ്ങളിലേക്ക്, ഖുർആൻ 45 രാജ്യങ്ങളിലേക്കും

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് അനുഗ്രഹീത മാസത്തിൽ ആത്മീയവും ഭൗതികവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഈ പരിപാടികൾക്കുള്ള പ്രാധാന്യം

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ നിർദേശ പ്രകാരം 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആനും അയക്കുന്നതും 61 രാജ്യങ്ങളിൽ നോമ്പുതുറ ഒരുക്കുന്നതുമായ വിപുലമായ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് തുടക്കമായി. റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദഅ്വ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്‌ദു ലത്തീഫ് ബിൻ അബ്‌ദുൽ അസീസ് അൽ ആലുശൈഖ് ഉദ്ഘാടനം നിർവഹിച്ചു.

ഭരണ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം ആഗോള തലത്തിൽ മുസ്‌ലിങ്ങളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി ആലുശൈഖ് പറഞ്ഞു.

ഇസ്‌ലാമിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിലും മതപരമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് അനുഗ്രഹീത മാസത്തിൽ ആത്മീയവും ഭൗതികവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഈ പരിപാടികൾക്കുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

വിവിധ പ്രദേശങ്ങളിലുള്ള മുസ്ലീങ്ങൾക്ക് വിശുദ്ധ ഗ്രന്ഥപാരായണം സാധ്യമാക്കാൻ 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആെൻ്റ 12 ലക്ഷം കോപ്പികൾ അയക്കും. അതിനിടയിൽ ഈത്തപ്പഴം അയക്കുന്നത് ഈ വർഷം 102 രാജ്യങ്ങളിലായി 700 ടണ്ണായി ഉയർത്തും. മുൻവർഷം 200 ടണ്ണാണ് അയച്ചിരുന്നത്.

61 രാജ്യങ്ങളിൽ റമദാനിലെ മുഴുവൻ ദിവസവും നോമ്പുതുറ (ഇഫ്‌താർ) പരിപാടികളൊരുക്കും. ഇത്രയും രാജ്യങ്ങളിൽ 10 ലക്ഷത്തിലേറെ ആളുകൾക്കാണ് നോമ്പുതുറ ഒരുക്കുക. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ അതാതിടങ്ങളിലെ ഭരണകൂടങ്ങളുടെ സഹകരണത്തോടെ സൗദി എംബസികളാണ് പദ്ധതികൾ നടപ്പാക്കുക.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News