24 November 2024

പ്രമേഹരോഗികള്‍ക്കിടയിലെ മരണസംഖ്യ ഉയരുന്നു; വില്ലനായത് കോവിഡ് മഹാമാരി

പ്രമേഹരോഗികളുടെ മരണത്തിലെ വര്‍ധനവിനൊപ്പം കുട്ടികളിലെ പ്രമേഹവും കൂടിയിട്ടുണ്ട്.

പ്രമേഹരോഗികള്‍ക്കിടയിലെ മരണസംഖ്യ ഉയര്‍ന്നതായി പഠനം റിപ്പോർട്ട്‌. ഇത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങള്‍ കാരണമാണെന്നും ദ ലാന്‍സെറ്റ് ആന്‍ഡ് എന്‍ഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലിയിലും കോവിഡ് മഹാമാരി തടസങ്ങളുണ്ടാക്കി. ഇത് പ്രമേഹനിയന്ത്രണത്തെയും സാരമായി ബാധിച്ചു. മഹാമാരിക്ക് മുമ്പും മഹാമാരി സമയത്തുമുള്ള വിവരങ്ങള്‍ അവലോകനം ചെയ്തതില്‍നിന്ന് സ്ത്രീകളിലും ചെറുപ്പക്കാരിലും വംശീയ ന്യൂനപക്ഷങ്ങളിലുമാണ് പ്രതികൂല ഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്‍പ്പടെയുള്ള ഗവേഷകസംഘം 138 പഠനങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.

കോവിഡ് മരണത്തില്‍ പ്രമേഹം അപകടകാരിയാണെന്ന് കണ്ടെത്തിയ ഗവേഷക സംഘം ആരോഗ്യസംരക്ഷണത്തിലേക്കുള്ള പ്രവേശനം കുറച്ചതുള്‍പ്പടെ പ്രമേഹനിയന്ത്രണത്തില്‍ മഹാമാരിയുടെ പരോക്ഷസ്വാധീനവും വിശകലനം ചെയ്തിരുന്നു. പ്രമേഹരോഗികളുടെ മരണത്തിലെ വര്‍ധനവിനൊപ്പം കുട്ടികളിലെ പ്രമേഹവും കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ഡയബറ്റിക് കീറ്റോഅസിഡോസിന്റെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഛര്‍ദി, വയറുവേദന, മൂത്രമൊഴിക്കുന്നതിന്റെ ആവൃത്തി കൂടുക, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ഡയബറ്റിക് കീറ്റേഅസിഡോസിസ് ജീവഹാനിക്കുവരെ കാരണമാകാവുന്ന ഒന്നാണ്.

ടൈപ്പ് വണ്‍ പ്രമേഹത്തിലും വര്‍ധനവുണ്ടായിട്ടുള്ളതായി ഗവേഷണഫലം സൂചിപ്പിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികളെ അപേക്ഷിച്ച് ടൈപ്പ് വണ്‍ രോഗികളുടെ എണ്ണം കുറവാണ്. ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ടൈപ്പ് വണ്‍ കുട്ടിക്കാലത്ത് കണ്ടുപിടിക്കുന്ന ഒന്നാണെങ്കിലും ഏതു പ്രായത്തിലും ഈ രോഗം പിടികൂടാം. പ്രമേഹരോഗികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യതയും കോവിഡ് മരണസാധ്യതയും നിലനില്‍ക്കുന്നതായി ഗവേഷണ പഠനത്തിൽ പറയുന്നു.

Share

More Stories

യുകെയിലെ അമേരിക്കൻ താവളങ്ങളിൽ നിഗൂഢ ഡ്രോണുകൾ കണ്ടെത്തി

0
ശീതയുദ്ധകാലത്ത് അമേരിക്കൻ ആണവായുധങ്ങൾക്ക് സ്ഥലം നൽകിയ RAF ലേക്കൻഹീത്ത് ഉൾപ്പെടെ മൂന്ന് പ്രധാന യുകെ എയർബേസുകൾക്ക് സമീപം അജ്ഞാതമായ ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതായി യുഎസ് എയർഫോഴ്സ് (യുഎസ്എഎഫ്) സ്ഥിരീകരിച്ചു. യുഎസ്എഎഫിൻ്റെ യൂറോപ്യൻ കമാൻഡിൻ്റെ...

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

0
നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍...

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

Featured

More News