8 March 2026

ദില്ലി സ്ഫോടനം; ഭീകര സംഘത്തിലെ ഡോ. മുസമ്മിലും ഷഹീനും ദമ്പതികളെന്ന് എൻഐഎ

ശരിയത്ത് നിയമ പ്രകാരമാണ് നിക്കാഹ് നടന്നത് എന്നും മുസമ്മിൻ്റെ മൊഴിയിലുണ്ട്

ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഡോക്ടർ മുസമ്മിലും ഷഹീനും ദമ്പതികൾ. മുസമ്മിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. ഫരീദാബാദ് ഭീകര സംഘത്തിൻ്റെ മുഖ്യ കണ്ണികളായ ഡോക്ടർ മുസമ്മിൽ, ഷഹീൻ എന്നിവർ വിവാഹം കഴിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. അൽഫലാഹ് സർവകലാശാലക്ക് സമീപമുള്ള പള്ളിയിൽ ‘നിക്കാഹ്’ നടന്നു എന്ന് മുസമ്മിൽ മൊഴി നൽകി.

2023 സെപ്റ്റംബറിലാണ് വിവാഹം നടന്നത്. ശരിയത്ത് നിയമ പ്രകാരമാണ് നിക്കാഹ് നടന്നത് എന്നും മുസമ്മിൻ്റെ മൊഴിയിലുണ്ട്. ചെങ്കോട്ട സ്ഫോടനത്തിന് സഹായം നൽകിയ ജാസിർ ബിലാൽ വാണിയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ നാല് വരെ നീട്ടി. എന്‍ഐഎ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

പ്രതികള്‍ക്ക് ഡ്രോണ്‍ നിര്‍മാണം, റോക്കറ്റ് വികസിപ്പിക്കല്‍ എന്നിവയില്‍ പരിശീനം നല്‍കിയതിനാണ് ബിലാലിനെ അറസ്റ്റ് ചെയ്‌തത്. ഭീകരബന്ധം കണ്ടെത്താൻ ഷോപ്പിയാനിൽ ജമ്മു കാശ്‌മീർ പൊലീസ് പരിശോധന നടത്തി. നിരോധിത സംഘടന ബന്ധം ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഭീകരബന്ധങ്ങൾ തേടി ജമ്മു കാശ്‌മീരിൽ വ്യാഴാഴ്‌ചയും പരിശോധന നടന്നു.

Share

More Stories

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

Featured

More News