9 May 2024

ഐപിഎല്ലിന് ശേഷം ക്രിക്കറ്റ് പൂർണമായും മതിയാക്കാൻ ദിനേശ് കാർത്തിക്

ഐപിഎല്ലിലെ ആദ്യ സീസൺ മുതൽ കാർത്തിക്കിന്റെ സാന്നിധ്യമുണ്ട്. ഇതുവരെ വിവിധ സീസണുകളിലായി ഡൽഹി, പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു ടീമുകളിൽ കാർത്തിക്ക് കളിച്ചു.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനായി അടിപതറാത്ത ഫിനിഷിം​ഗ് റോളിൽ തുടരുകയാണ് ദിനേശ് കാർത്തിക്ക്.‌ സാധാരണ താരങ്ങൾ കളി മതിയാക്കുന്ന 38-ാം വയസിലും മികച്ച പ്രകടനമാണ് ദിനേശ് കാർത്തിക് പുറത്തെടുക്കുന്നത്.

എന്തായാലും ഈ സീസണിലെ ഐപിഎല്ലിന് ശേഷം ക്രിക്കറ്റ് പൂർണമായും മതിയാക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് കാർത്തിക്ക്. താൻ കൈക്കൊണ്ട തീരുമാനത്തിന് മാറ്റമില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു.

ദിനേശ് കാർത്തിക്കിന്റെ വാക്കുകൾ: ” ഇതുവരെ ഐപിഎല്ലിൽ രണ്ട് മത്സരങ്ങളിൽ ഞാൻ നന്നായി കളിച്ചു. അത് എനിക്ക് അത്ഭുതമായി തോന്നി. കാരണം മുൻപ് ഡി വൈ പാട്ടീൽ ടൂർണമെന്റിൽ എന്റെ പ്രകടനം മോശമായിരുന്നു. ടിവിയിൽ സംപ്രേക്ഷണം ഇല്ലാത്തതുകൊണ്ട് അത് ആരുംതന്നെ അറിയാതിരുന്നതാവും. പാക് താരമായ ഷാഹിദ് അഫ്രീദിയെപ്പോലൊരാൾ അല്ലാതെ വിരമിച്ച ശേഷം ക്രിക്കറ്റിലേക്ക് പലതവണ തിരിച്ചുവരില്ലെന്നും കാർ‌ത്തിക്ക് പ്രതികരിച്ചു.

അതേസമയം , ഐപിഎല്ലിലെ ആദ്യ സീസൺ മുതൽ കാർത്തിക്കിന്റെ സാന്നിധ്യമുണ്ട്. ഇതുവരെ വിവിധ സീസണുകളിലായി ഡൽഹി, പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു ടീമുകളിൽ കാർത്തിക്ക് കളിച്ചു. 2013ൽ മുംബൈടീമിൽ ഉണ്ടായിരുന്നപ്പോൾ കപ്പുയർത്തിയതാണ് ദിനേശ് കാർത്തിക്കിന്റെ കരിയറിലെ ഏക ഐപിഎൽ നേട്ടം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News