കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചിയില്‍ വൈകിട്ട് 6 മുതല്‍ രാത്രി 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്.
തിരുവനന്തപുരത്ത് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെയാണ് ക്ലാസ്സ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും.
സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് www.keralamediaacademy.org . സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍ 9388959192 (കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍, കൊച്ചി ), 9447225524 (കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍, തിരുവനന്തപുരം ) അവസാന തീയതി ജൂണ്‍ 25.