18 November 2024

ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

റഷ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ഹൈപ്പർസോണിക് ആയുധ മേഖലയിലെ മുൻനിര രാജ്യങ്ങൾ. ഉത്തര കൊറിയ പോലുള്ള മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങൾ നടത്തിയതായി അവകാശപ്പെടുന്നു.

ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മിസൈല്‍ ഒഡീഷ തീരത്തുള്ള ഡോ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് വിക്ഷേപിച്ചത്. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെയും സായുധ സേനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു വിമാന പരീക്ഷണം. 1500 കിലോ മീറ്ററില്‍ കുടുതല്‍ പ്രഹരശേഷിയുള്ളതാണ് മിസൈല്‍.

രാജ്യത്തിന്റെ സൈനികശേഷിക്ക് മുതല്‍ക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പരീക്ഷണത്തോടെ സൈനികശേഷിയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡോ.എ.പി.ജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

വിവിധ ട്രാക്കിങ് സംവിധാനങ്ങള്‍ മിസൈലിനിന്റെ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന കൃത്യതയോടെയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും വിവിധ ട്രാക്കിങ് സംവിധാനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

മറ്റ് ഡിആര്‍ഡിഒ ലാബുകളുമായും നിരവധി വ്യവസായ പങ്കാളികളുമായും സഹകരിച്ച് ഹൈദരാബാദിലെ ഡോ എപിജെ അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സിലെ ലബോറട്ടറികള്‍ നടത്തിയ വിപുലമായ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍.

റഷ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ഹൈപ്പർസോണിക് ആയുധ മേഖലയിലെ മുൻനിര രാജ്യങ്ങൾ. ഉത്തര കൊറിയ പോലുള്ള മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങൾ നടത്തിയതായി അവകാശപ്പെടുന്നു. ഈ വേനൽക്കാലത്ത്, ഉത്തര കൊറിയ ഒരു ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ സൈന്യം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പരീക്ഷണം പരാജയപ്പെട്ടതായി അവർ സൂചിപ്പിച്ചു.

Share

More Stories

ശബരിമല തീർത്ഥാടനത്തിന് അടിയന്തര വൈദ്യ സഹായം; 108ൻ്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും

0
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ൻ്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചു. ആരോഗ്യ വകുപ്പിൻ്റെയും കനിവ് 108ൻ്റെയും ആംബുലൻസുകൾക്ക് പുറമേയാണ്...

നെതന്യാഹുവിൻ്റെ സഹായി ബന്ദി ചർച്ചകളിൽ പൊതുജന അഭിപ്രായത്തെ സ്വാധീനിക്കാൻ രഹസ്യരേഖ ചോർത്തി: കോടതി

0
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സഹായി ബന്ദി ചർച്ചകളിൽ പൊതുജന അഭിപ്രായത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിൽ വിദേശ മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തിയതായി ആരോപിക്കപ്പെടുന്നുവെന്ന് ഞായറാഴ്‌ച പ്രസിദ്ധീകരിച്ച കോടതിപ്രസ്‌താവനയിൽ പറയുന്നു. കോടതി രേഖകൾ പ്രകാരം "ക്ലാസിഫൈഡ്,...

ഫേസ്ബുക്കില്‍ സന്ദീപ് വാര്യരെ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി ക്യാമ്പയിന്‍; ഫോളോ ചെയ്യാന്‍ കോണ്‍ഗ്രസും

0
സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിൻ്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത്...

രണ്ട് സൂര്യോദയം യാത്രക്കാർക്ക് കാണാം; ലോകത്തെ എറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ്

0
വിമാന യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ എയർലൈനായ ക്വാണ്ടാസ്. നോൺസ്റ്റോപ്പ് കൊമേഴ്സ്യൽ വിമാന സേവന പദ്ധതിയായ പ്രൊജക്റ്റ് സൺറൈസിലൂടെയാണ് ക്വാണ്ടാസ് യാത്രാ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. സിഡ്നിയിൽ നിന്നും ലണ്ടൻ, ന്യുയോർക്ക്...

രാഷ്ട്രീയ വംശജർ ഫിലിപ്പീൻസിൽ ‘മരണ പോരാട്ടം’ നടത്തുന്നു; ഡ്യുട്ടെർട്ടെ തിരിച്ചെത്തുന്നു

0
ഫിലിപ്പീൻസിലെ രാഷ്ട്രീയ വംശജർ 'മരണ പോരാട്ടം' നടത്തുമ്പോൾ ഡ്യുട്ടെർട്ടെ തിരിച്ചെത്തുന്നു. രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടച്ച് "മരണ സ്ക്വാഡ്" ഗുണ്ടാസംഘങ്ങളെ നിയമിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ ഫിലിപ്പൈൻ പ്രസിഡൻ്റ്. അഴിമതി നിറഞ്ഞ തൻ്റെ രാഷ്ട്രീയ...

പ്രഷര്‍കുക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
മിക്കപ്പോഴും നമ്മള്‍ കേക്കാറുണ്ട് കുക്കര്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായ വാര്‍ത്തകള്‍. സൂക്ഷിച്ചില്ലെങ്കില്‍ അടുക്കളയിലെ ഈ ഉപകാരി അപകടകാരിയായി മാറും.അടുക്കളയില്‍ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പ്രഷര്‍കുക്കര്‍. എന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്....

Featured

More News