8 March 2026

ഭിന്നശേഷി സൗഹൃദ പദ്ധതി പൂർത്തിയാക്കി ദുബായ് ആർ.ടി.എ; ബിൽഡിംഗ്‌ കോഡ് നവീകരണം തുടരും

ദുബായ് ബിൽഡിങ് കോഡിന് അനുസൃതമായാണ് വിവിധ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമാക്കി കെട്ടിടങ്ങളും സംവിധാനങ്ങളും മാറ്റിയെടുക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയാക്കി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബായ് ബിൽഡിങ് കോഡിന് അനുസൃതമായാണ് വിവിധ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മൂന്നാം ഘട്ടത്തിൽ 26 കെട്ടിടങ്ങളും സംവിധാനങ്ങളുമാണ് നിശ്ചിത നിലവാരത്തിലേക്ക് മാറ്റിയത്. ആർ.ടി.എ. ഹെഡ് ഓഫീസ്, 15 ബസ് സ്‌റ്റേഷനുകൾ, നാല് മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ, രണ്ട് കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, അഞ്ച് അഡ്‌മിനി സ്ട്രേറ്റിവ് കെട്ടിടങ്ങൾ, അൽ ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവയാണ് നിലവിൽ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയത്.

ഭിന്നശേഷിക്കാർക്ക് യോജിച്ച രീതിയിൽ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നത് നിർദേശിക്കുന്നതാണ് ദുബായ് ബിൽഡിങ് കോഡ്. മൂന്നാംഘട്ടം പൂർത്തിയായതോടെ ആർ.ടി.എ. സംവിധാനങ്ങളുടെ നവീകരണ പദ്ധതി സമ്പൂർണമായി. എന്നാൽ, ബിൽഡിങ് കോഡ് അനുസരിച്ചുള്ള നവീകരണങ്ങൾ ഇനിയും തുടരും. കാഴ്ചപരിമിതർക്ക് അകത്തും പുറത്തും സൗകര്യ പ്രദമായ വഴികൾ, ഓട്ടോമാറ്റിക് എൻട്രൻസ് ഡോറുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ റാമ്പുകൾ, കാഴ്ചപരിമിതർക്ക് വിവരങ്ങൾ മനസ്സിലാക്കുന്ന രീതിയിൽ ബ്രെയ്‌ലി ലിപിയിൽ ബോർഡുകൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന എലിവേറ്ററുകൾ എന്നിവ പുതിയ സംവിധാനത്തിൽ നിർമിച്ചിട്ടുണ്ട്.

കേൾവി പരിമിതർക്ക് സേവനം ലഭ്യമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളും ലഭ്യമാക്കി. വീൽ ചെയറുകൾ അടക്കം മറ്റു സൗകര്യങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. ഹത്ത, അൽ ഖിസൈസ്, ദേറ സിറ്റി സെന്റർ, ജബൽ അലി തുടങ്ങിയ ബസ് ‌സ്റ്റേഷനുകളിലും അൽ ഗുബൈബ, അൽ സബ്ക, അൽ റിഗ്ഗ കാൾട്ടൻ ടവർ, നായിഫ് മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങളിലും അടക്കം പദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്.

Share

More Stories

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

Featured

More News