24 November 2024

നേരത്തെ കണ്ടെത്താം പാര്‍ക്കിന്‍സണ്‍സ്; സഹായത്തിന് എഐ മെഷീൻ ലേർണിങ്

ചലനത്തെ ബാധിക്കുന്ന ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ്. ചലനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സബ്സ്റ്റാന്‍ഷ്യ നിഗ്രയിലെ ഡോപ്പാമിന്‍ ഉല്‍പാദിപ്പിക്കുന്ന ന്യൂറോണുകളുടെ അപചയം മൂലമാണ് ഇത് സംഭവിക്കുന്നത്.

ലോകത്ത് ഏറ്റവും വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ്. ഇപ്പോൾ പാര്‍ക്കിന്‍സണ്‍സ് പിടിപെടാനുള്ള സാധ്യതയുണ്ടോ എന്ന് രോഗം വരുന്നതിന് ഏഴ് വര്‍ഷം മുന്നേ കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍. എഐ അടിസ്ഥാനമാക്കിയുള്ള രക്തപരിശോധനയിലൂടെയാണ് ഇത് സാധ്യമാകുക.

ആഗോളതലത്തില്‍ പത്ത് ദശ ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജര്‍മനി ഗോട്ടിങ്ഗന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‌ററിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെയും ഗവേഷകരാണ് എഐ അടിസ്ഥാനമാക്കിയുള്ള ഈ രക്തപരിശോധനയ്ക്ക് പിന്നില്‍.

സാധാരണ പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വിറയല്‍, ചലനത്തിലും നടത്തത്തിലുമുള്ള മന്ദത, ഓര്‍മപ്രശ്‌നങ്ങള്‍ എന്നിവ വികസിച്ചതിനുശേഷം ഡോപ്പാമിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് നല്‍കുന്നത്. എന്നാല്‍ ഡോപ്പാമിന്‍ ഉല്‍പാദിപ്പിക്കുന്ന മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിച്ചുകൊണ്ട് പാര്‍ക്കിന്‍സണ്‍സ് മന്ദഗതിയിലാക്കാനോ തടയാനോ കഴിയുന്ന ചികിത്സകള്‍ കണ്ടെത്തുന്നതിന് നേരത്തേയുള്ള രോഗനിര്‍ണയം സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗം നിര്‍ണയിക്കാന്‍ എഐയുടെ മെഷീന്‍ ലേണിങ്ങാണ് ഗവേഷകര്‍ പരീക്ഷിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗികളിലെ രക്തത്തിലെ പ്രധാന എട്ട് മാറ്റങ്ങള്‍ കൃത്യതയോടെ എഐ വിശകലനം ചെയ്തു. റാപ്പിഡ് ഐ മൂവ്‌മെനന്റ് ബിഹേവിയര്‍ ഡിസോര്‍ഡര്‍(ഐആര്‍ബിഡി) ഉള്ള 72 രോഗികളെയാണ് ഗവേഷകര്‍ ഇതിനായി നിരീക്ഷിച്ചത്.

ഇതില്‍ 75-80% ആളുകളിലും പാര്‍ക്കിന്‍സണ്‍സിനൊപ്പം മസ്തിഷ്‌ക കോശങ്ങളില്‍ അസാധാരണമായി ആല്‍ഫ സിനുക്ലിന്‍ അടിഞ്ഞുകൂടുന്നതു കാരണമുണ്ടാകുന്ന മസ്തിഷ്‌ക വൈകല്യവും ഉണ്ടായിരുന്നു. മെഷീന്‍ ലേണിങ് ഈ രോഗികളുടെ രക്തം പരിശോധിച്ചപ്പോള്‍ ഐആര്‍ബിഡി രോഗികളില്‍ 79% പേര്‍ക്കും പാര്‍ക്കിന്‍സണ്‍സ് ബാധിച്ച ഒരാളുടെ അതേ പ്രൊഫൈല്‍ ഉണ്ടെന്ന് കണ്ടെത്തി.

ചലനത്തെ ബാധിക്കുന്ന ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ്. ചലനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സബ്സ്റ്റാന്‍ഷ്യ നിഗ്രയിലെ ഡോപ്പാമിന്‍ ഉല്‍പാദിപ്പിക്കുന്ന ന്യൂറോണുകളുടെ അപചയം മൂലമാണ് ഇത് സംഭവിക്കുന്നത്. പേശീചലനങ്ങള്‍ സുഗമമാക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പാമിന്‍. എന്നാല്‍ ഈ ന്യൂറോണുകള്‍ മോശമാകുമ്പോള്‍ ഡോപ്പാമിന്‍ അളവ് കുറയുകയും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നു.

വിറയല്‍, ചലനങ്ങളിലെ മന്ദത, മൂഡാ മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, വൈജ്ഞാനിക വൈകല്യം തുടങ്ങിയയവയാണ് പാര്‍ക്കിന്‍സണ്‍സിന്റെതായി പ്രത്യക്ഷമാകുന്ന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ പുരോഗതിയും തീവ്രതയും വ്യക്തികള്‍ക്കിടയില്‍ വ്യത്യാസപ്പെടാം.

പ്രായമാണ് ഒരു പ്രധാന അപകടഘടകം. 60 വയസ് പിന്നിട്ടവരിലാണ് കൂടുതലായും കാണുന്നതെങ്കിലും അടുത്ത കാലത്തായി യുവജനങ്ങള്‍ക്കിടയിലും പാര്‍ക്കിന്‍സണ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സ ഇല്ല. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ചികിത്സ കേന്ദ്രീകരിക്കുന്നത്.

ഫിസിക്കല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ജീവിതശൈലീ ക്രമീകരണം എന്നിവ രോഗലക്ഷണങ്ങള നിയന്ത്രിക്കാന്‍ സഹായിക്കും. ചില രോഗികള്‍ക്ക് മസ്തിഷ്‌ക ഉത്തേജനം പോലെയുള്ള ചികിത്സകള്‍ ആവശ്യമാകാം. ഈ രോഗത്തിനു ശാശ്വത പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News