21 April 2025

എട്ടാം ക്ലാസുകാരന്‍റെ ഐപിഎൽ അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്; ചരിത്രം കുറിച്ച് വൈഭവ്

16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറിയ പ്രയാസ്റേ ബർമൻ്റെ റെക്കോഡ് മറികടന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവൻഷി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെ ആണ് വൈഭവിന് അവസരമൊരുങ്ങിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസൺ പരുക്കേറ്റ് പുറത്തായതോടെ രാജസ്ഥാന്‍ ഇന്നിംഗ്സില്‍ ഇമ്പാക്റ്റ് പ്ലേയറായി വൈഭവിനെ ഓപ്പണറായി ഇറക്കി.

2011ല്‍ ജനിച്ച വൈഭവ് 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറിയ പ്രയാസ്റേ ബർമൻ്റെ റെക്കോഡ് മറികടന്നു.

ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് യശസ്വി ജയ്സ്വാളായിരുന്നു. പിന്നീട് ഐപിഎല്‍ കരിയറിലെ ആദ്യ പന്ത് നേരിട്ട ആദ്യ വൈഭവ് എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സിന് പറത്തിയാണ് തൻ്റെ വരവറിയിച്ചത്.

ഒരു എട്ടാം ക്ലാസുകാരന്‍റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ നേരത്തെ എഴുന്നേറ്റുവെന്ന് പറഞ്ഞ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്തൊരു അരങ്ങേറ്റമാണെന്നും സോഷ്യൽ മീഡിയയില്‍ കുറിച്ചു. പതിനാലാം വയസില്‍ നിങ്ങളൊക്കെ എന്തു ചെയ്യുകയായിരുന്നു.

ഇവിടെയൊരു പയ്യന്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ അവന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയിരിക്കുന്നു. അതാണ് ഐപിഎല്ലിന്‍റെ സൗന്ദര്യം എന്നായിരുന്നു മുന്‍ താരം ശ്രീവത്സ് ഗോസ്വാമി വൈഭവിന്‍റെ പ്രകടനത്തെ കുറിച്ച് പറഞ്ഞത്.

ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.

Share

More Stories

വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല; വിവാഹ സമ്പ്രദായത്തിൽ വിശ്വസിക്കുന്നില്ല: തൃഷ

0
വിവാഹം കഴിക്കുമോ ഇല്ലയോ എന്നത് തനിക്ക് പ്രശ്നമല്ലെന്ന് കോളിവുഡ് നടി തൃഷ കൃഷ്ണൻ . വിവാഹ സമ്പ്രദായത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അവർ സെൻസേഷണൽ അഭിപ്രായങ്ങൾ പറഞ്ഞു. കമൽഹാസനൊപ്പം തൃഷ അഭിനയിക്കുന്ന ഏറ്റവും...

കര്‍ണാടകത്തില്‍ രോഹിത് വെമുലയുടെ പേരില്‍ നിയമം വരുന്നു

0
സംസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതി വിവേചനം തടയുന്നതിന് കര്‍ണാടക നിയമസഭ നിയമനിര്‍മാണം കൊണ്ടുവരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ പേരിലാണ് നിയമം വരുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയാണ് ഇങ്ങനെയൊരു...

ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി

0
നാസയുടെ ചൊവ്വ റോവർ ചുവന്ന ഗ്രഹത്തിലെ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢ പാറയുടെ ചിത്രം പകർത്തി. നാസ "തലയോട്ടി കുന്ന്" എന്ന് വിളിക്കുന്ന ഈ നിഗൂഢ പാറ, ഏപ്രിൽ 11 ന് പെർസെവറൻസ്...

‘ക്രിക്കറ്റ് കളിച്ചതിൽ ചിലപ്പോൾ എനിക്ക് ഖേദമുണ്ട്’: ഹൈദരാബാദ് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതിനെക്കുറിച്ച് അസ്ഹറുദ്ദീൻ

0
രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സി‌എ) ഓംബുഡ്‌സ്മാന്റെ നിർദ്ദേശത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ദുഃഖം പ്രകടിപ്പിച്ചു....

സൈനിക വേഷത്തിലെത്തി 12 പേരെ വെടിവെച്ച് കൊന്ന് അക്രമികൾ

0
കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇക്വഡോറിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിൽ ഉണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലോസ്...

ഹസീനക്ക് റെഡ് കോർണർ നോട്ടീസിലൂടെ ബംഗ്ലാദേശ് ചെയ്യുന്നത്…

0
ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഒരു പ്രധാന വഴിത്തിരിവ് വരാൻ പോകുന്നു. ദീർഘകാലം അധികാരത്തിലിരുന്ന രാജ്യത്തിൻ്റെ പ്രമുഖ നേതാവായി കണക്കാക്കപ്പെടുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോൾ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഷെയ്ഖ്...

Featured

More News