നോട്ടിങ്ങ്ഹം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ മുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് നോട്ടിങ്ങ്ഹാമിൻ്റെ ജയം. എലാംഗയാണ് ഫോറസ്റ്റിൻ്റെ വിജയശിൽപ്പി.
മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ മികച്ച പ്രകടനമാണ് ഫോറസ്റ്റ് കാഴ്‌ച വെച്ചത്. പിന്നാലെ അഞ്ചാം മിനിറ്റിൽ അവർക്ക് വേണ്ടി എലാംഗ ലക്ഷ്യം കണ്ടു. ഒരു കൌണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ഈ ഗോൾ. ഇതിന് തിടിച്ചടി നൽകാൻ യുണൈറ്റഡ് പട ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ലീഡ് ഉയർത്താനുള്ള നോട്ടിങ്ങ്ഹാമിൻ്റെ പിന്നീടുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
അതേസമയം, ഈ ജയത്തോടെ നോട്ടിങ്ങ്ഹാം പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീഗ് ഡബിൾ നേടിയ അവർക്ക് 57 പോയിൻ്റാണ് നിലവിലുള്ളത്. 37 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.