11 March 2026

‘കോപ്പിയടിഎന്തിരൻ സിനിമ’; കേസിൽ സംവിധായകൻ ശങ്കറിൻ്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ങ്കറിൻ്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ എന്തിരൻ്റെ കഥ തൻ്റെ ജിഗുബ എന്ന കഥയുമായി സാമ്യമുള്ളത് ആണെന്നാണ് തമിഴ്‌നാടൻ ആരോപിച്ചത്

ഉലകനായകൻ രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ ‘യന്തിരൻ’ തമിഴ് സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ എസ്.ശങ്കറിൻ്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുകൾ ഇഡി താത്ക്കാലികമായി കണ്ടുകെട്ടി.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് കണ്ടുകെട്ടിയത്. എഗ്‌മോർ മെട്രോപോളിൻ മജിസ്ട്രേറ്റ് കോടതിയിൽ ആരൂർ തമിഴ്‌നാടൻ എന്നയാൾ 2011ൽ നൽകിയ പരാതിയിലാണ് നടപടി. ശങ്കറിൻ്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ എന്തിരൻ്റെ കഥ തൻ്റെ ജിഗുബ എന്ന കഥയുമായി സാമ്യമുള്ളത് ആണെന്നാണ് തമിഴ്‌നാടൻ ആരോപിച്ചത്.

യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കാണ് പ്രതിഫലം ലഭിച്ചത്. തമിഴ്‌നാടൻ്റെ യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കാണ് പ്രതിഫലം ലഭിച്ചത്.

തമിഴ്‌നാടൻ്റെ ജിഗുബ എന്ന കഥക്ക് എന്തിരൻ്റെ കഥയുമായി സാമ്യം ഉള്ളതായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. 1957-ലെ പകർപ്പവകാശ നിയമവും നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ശങ്കറിൻ്റെ മേൽ ചുമത്തിയാണ് നടപടി. ലോകമെമ്പാടുമായി 290 കോടി രൂപ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News