13 November 2024

വ്യാജവാർത്ത; മംഗളം പത്രത്തിന് പിഴ; അസോ. എഡിറ്റർക്ക് തടവുശിക്ഷ

എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകൾ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേൽ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രിൽ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്നിരുന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച കാരണത്താൽ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ കെ സുനിൽ എന്നിവർക്ക് നാലുമാസം വീതം തടവുശിക്ഷ വിധിച്ച് കോടതി.

ഇതിനുപുറമെ പത്രസ്ഥാപനത്തിന് 50,000 രൂപയും പിഴയും വിധിച്ചാണ് എറണാകുളം സിജെഎം കോടതിയുടെ വിധി. പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മംഗളം എഡിറ്ററും പ്രസാധകനുമായ ബിജു വർഗീസ് മൂന്നുമാസം തടവ് കൂടി അനുഭവിക്കേണ്ടി വരും. എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകൾ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേൽ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രിൽ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ വാർത്ത വ്യാജമാണ് എന്ന് ആരോപിച്ചാണ് ടോം ജോസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കോടതിക്ക് മുന്നിൽ വാർത്തയിലെ വസ്തുത തെളിയിക്കാൻ പ്രതികളായ റിപ്പോർട്ടർക്കോ മംഗളം മേധാവികൾക്കോ സാധിച്ചിരുന്നില്ല .അതേസമയം, മറ്റ് ചില ആരോപണങ്ങളുടെ പേരിൽ 2016ൽ ടോം ജോസിനെതിരെ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

ജേക്കബ് തോമസ് സംസ്ഥാന വിജിലൻസ് മേധാവിയായിരുന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർബിൽ കർഷകഭൂമി വഴിവിട്ട് സ്വന്തമാക്കി എന്നത് ഉൾപ്പെടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തി 2018ൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു . സർവീസിൽ നിന്നും വിരമിക്കലിന് ശേഷവും മംഗളത്തിനെതിരായ നിയമനടപടിയുമായി മുൻ ചീഫ് സെക്രട്ടറി മുന്നോട്ട് പോകുകയായിരുന്നു.

Share

More Stories

ജമ്മു കാശ്‌മീരിൽ 119 ഭീകരർ സജീവമാണ്; തീവ്രവാദ പ്രവർത്തനങ്ങളിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
ഇൻ്റലിജൻസ് റിപ്പോർകൾ പ്രകാരം ജമ്മു കാശ്‌മീരിൽ നിലവിൽ 119 ഭീകരർ സജീവമാണ്. പ്രവർത്തനങ്ങളും റിക്രൂട്ട്‌മെൻ്റ് പാറ്റേണുകളും മേഖലയിലെ നിലവിലുള്ള സുരക്ഷാ വെല്ലുവിളികളിൽ വികസിച്ചു കൊണ്ടിരിക്കുന്ന പ്രവണതകൾ കാണിക്കുന്നുവെന്നാണ് വിവരങ്ങൾ. 18 പ്രാദേശിക റിക്രൂട്ട്‌മെൻ്റുകളും 61...

‘നഗ്ന വിവാഹങ്ങള്‍’ നടക്കുന്ന റിസോര്‍ട്ട്; 29 വധൂവരന്‍മാര്‍ നഗ്നരായി എത്തിയ വിവാഹാഘോഷം

0
എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് വിവാഹം. വിവാഹാഘോഷങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലാണ് പലരും തങ്ങളുടെ വിവാഹം ആസൂത്രണം ചെയ്യുന്നത്. അത്തരത്തില്‍ വ്യത്യസ്തമായി അരങ്ങേറിയ ഒരു വിവാഹാഘോഷമാണ് സോഷ്യല്‍ മീഡിയയില്‍...

ജിയോയ്ക്ക് വെല്ലുവിളി; മസ്‌കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ ലൈസൻസ് അപേക്ഷയുമായി മുന്നോട്ട് പോകുന്നു

0
ലോക ശത കോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ കീഴിലുള്ള സ്‌പേസ് എക്‌സ് നൽകുന്ന സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ ലൈസൻസ് അപേക്ഷയുമായി മുന്നോട്ട് പോകുന്നു. ഡാറ്റയുടെ പ്രാദേശികവൽക്കരണത്തിലും സുരക്ഷാ ആവശ്യകതകളിലും കേന്ദ്ര സർക്കാർ...

സമൂഹത്തിൽ തിരിച്ചെത്തി; ഐഎസ്ആർഒയ്ക്ക് ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി: എസ് സോമനാഥ്

0
സമൂഹത്തിലേക്ക് രണ്ടര രൂപയായി ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും തിരിച്ചെത്തുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐഎസ്ആർഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത്...

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

0
വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. മുൻപ് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് 'ഹലോ മമ്മി'യിലൂടെ...

പനിക്ക് സ്വയം ചികിത്സ തേടരുത്, എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ

0
ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ...

Featured

More News