| അനീഷ് മാത്യു
ഹമാസും ഇസ്രയേലും തമ്മിലുള്ള വെടി നിർത്തലും ഇസ്രായേലിൽ ഉള്ള പലസ്തീൻ ജയിൽ വാസികളുടെ വിമോചനവും ഹമാസ് ബന്ദികളുടെ വിമോചനവും കഴിഞ്ഞ മൂന്നാഴ്ച ആയി വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കുന്നു. എന്നാൽ ഈ വെടി നിർത്തൽ കരാർ വളരെ ഫ്രജൈൽ ആയിട്ട് തകർച്ചയിലേക്ക് നീങ്ങുന്നു എന്ന് ഭയക്കേണ്ടി ഇരിക്കുന്നു. ആദ്യം സ്ത്രീകളയേയും കുട്ടികളെയും അൻപത് വയസിനു മുകളിൽ ഉള്ള പുരുഷന്മാരെയും വിടണം എന്നാണു കരാർ- എന്നാൽ ഇന്ന് വിമോചിപ്പിക്കുന്നതിൽ അമ്പത് വയസിൽ താഴെയുള്ള ഒരു പുരുഷൻ ഉണ്ട്. അതായത് ഇനിയുള്ള പ്രായമായവരും സ്ത്രീകളും കുട്ടികളും ( രണ്ടു വയസും അഞ്ചു വയസും ഉള്ള രണ്ടു സഹോദരങ്ങൾ അവരുടെ ‘അമ്മ എന്നിവർ ഹമാസിന്റെ പിടിയിൽ ഉണ്ട് ) ജീവനോടെ ഉണ്ടോ എന്നതിൽ വലിയ സംശയങ്ങൾ വന്നു .
അതെ സമയം ഹമാസ് ആകട്ടെ ഈ ബന്ദിവിമോചനം വലിയ വിജയകരമായ പൊളിറ്റിക്കൽ സ്റ്റേജ് ഷോ ആക്കി മാറ്റുകയാണ്. കഴിഞ്ഞ വിമോചനത്തിനിടയിൽ ഇസ്രായേൽ അവരുടെ നൂറു ജയിൽ വാസികളെ കൊണ്ടുവരുന്ന വാഹനങ്ങൾ നിർത്തി തിരിച്ചു വിടുന്ന തരത്തിൽ പ്രശ്നത്തിലേക്ക് വളർന്നിരുന്നു. മീഡിയേറ്റർമാർ പെട്ടെന്ന് ഇടപെട്ടതിനാൽ പ്രശ്നം വളർന്നില്ല. ഏതാണ്ട് ആയിരത്തോളം പട്ടാള യൂണിഫോമിൽ തോക്കു പിടിച്ച ഹമാസ് തീവ്രവാദികളുടെ ഇടയിലൂടെ ബന്ദികളെ നടത്തിക്കൊണ്ടു വന്നു സ്റ്റേജിൽ ഇരുത്തി ഫോട്ടോകൾ എടുത്തു സർട്ടിഫിക്കേറ്റ് ഒക്കെ കൊടുത്താണ് ഹമാസ് അവരെ റെഡ് ക്രോസിന് ഹാൻഡ് ഓവർ ചെയ്യുന്നത്. ആഗോള തലത്തിൽ മുതൽ നമ്മുടെ ദാവൂദ് സാഹിബ് വരെ ഇങ്ങനെ വിജയശ്രീലാളിതർ ആയ ഹമാസ് ഇസ്രയേലിനെ ഹ്യൂമിലിയേറ്റു ചെയ്യുന്നതിനെ ആഘോഷിക്കുന്നുമുണ്ട്.
ഈ ഷോ വഴി യഥാർത്ഥത്തിൽ വലിയ ദ്രോഹം ആണ് ഹമാസ് പാലസ്തീനികളോട് ചെയ്യുന്നത്. ഹമാസ് ഭരിക്കുന്ന ഗസ്സയിൽ സ്ത്രീകൾ പുരുഷ ഗാർഡിയൻ ഇല്ലാതെ പുറത്തു പോകാൻ പാടില്ല, ഹിജാബ് എന്നത് പ്രധാനം ആണ് എന്നൊക്കെയാണ് – അതെ ഹമാസ് മൂന്ന് 19 -20 വയസുള്ള സ്ത്രീകളെ- അതും നാനൂറ്റി അമ്പത് ദിവസം അവരുടെ പിടിയിൽ ആയിരുന്ന സ്ത്രീകളെ ആയിരത്തോളം ആണുങ്ങളുടെ ഇടയിലൂടെ നടത്തിക്കൊണ്ടു വന്നു സ്റ്റേജിൽ ഇരുത്തി അവർക്ക് വേണ്ടത് ചെയ്യിക്കുമ്പോൾ ഹമാസ് ജൂതരെ മനുഷ്യർ ആയി പോലും കാണാത്ത പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ഏറ്റവും ക്രൂരരായവർ ആണെന്ന് ആണ് ലോകത്തോട് പറയാതെ പറയുന്നത്.
കൂടാതെ ഇസ്രായേൽ നിരന്തരം വാദിക്കുന്നത് ഹമാസ് യുദ്ധമുണ്ടാകുമ്പോൾ സിവിലിയൻ ആയി സ്ത്രീകളെയും കുട്ടികകളെയും ഹ്യൂമൻ ഷീൽഡ് ആക്കുന്നു എന്നാണ്. ഈ വാദത്തിനു ശക്തി കൂട്ടുന്ന പരിപാടി ആണ് ഇവർ ഈ നടത്തുന്നത്. ഇസ്രായേൽ ഗസ്സയിൽ നിരന്തരം ബോംബിടുമ്പോൾ ഈ ഹമാസ് പോരാളികൾ ആരും യൂണിഫോമിൽ ഇല്ലായിരുന്നു. വെടി നിർത്തൽ വന്നതോടെ തേച്ചു മിനുക്കിയ യൂണിഫോമും തോക്കുകളും വീണ്ടും പ്രത്യക്ഷപെട്ടു. ഇത്തരം പരിപാടികൾ വഴി ഹമാസ് എന്താണ് നേടുന്നത് ?
അവർ ആണ് കൺട്രോളിൽ എന്ന് സ്ഥാപിക്കാനുള്ള ശ്രമം ആയിരിക്കാം – അതാണോ പ്രധാനം ? ഫലസ്തീനികൾക്ക് വലിയ ഉപദ്രവം ആകുന്ന പരിപാടികൾ ആണ്. 450 ദിവസം നീണ്ടു നിന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സ ഏതാണ്ട് തകർന്നു – . ഇനി അവിടെ പുനർനിർമാണം ആരംഭിക്കാനും അവിടെയുള്ള മനുഷ്യരുടെ അടിയന്തര ചികിത്സ ഉറപ്പ് വരുത്താനും ഈ വെടി നിർത്തൽ തുടരുകയും അതോടൊപ്പം ഏറ്റവും പ്രധാനമായി പലസ്തീൻ രാജ്യത്തിനുള്ള ചർച്ചകൾ പുനരാരംഭിക്കുകയും വേണം .
അതിനു പകരം ഹമാസ് തങ്ങളുടെ വിജയം കൊണ്ടാടുക ആണ്.
അതേസമയം, ട്രംപ് ഗാസയിൽ ഉള്ളവരെ ഈജിപ്തിലേക്കും ജോര്ദാനിലെക്കും മാറ്റി താമസിപ്പിക്കണം എന്ന വിചിത്രമായ വാദവും ആയി വന്നിരിക്കുകയാണ് . അടുത്ത ആഴ്ച നെതന്യാഹു ട്രമ്പിനെ കാണുന്നുമുണ്ട്, അതോടൊപ്പം, ഇനി ഉള്ള എൺപതോളം ബന്ദികളിൽ എത്രപേർ ജീവനോടെ ഉണ്ട് എന്ന കാര്യത്തിൽ വലിയ സംശയങ്ങൾ വരുന്നു . ഹമാസ് പലസ്തീനികൾകുടെ ദുരിതം വർധിപ്പിക്കുന്ന പലസ്തീൻ വിരുദ്ധ മനുഷ്യവിരുദ്ധർ ആണെന്നത് വീണ്ടും ഉറപ്പിക്കുന്ന പരിപാടി ആണ് അവർ നടത്തുന്നത്. എന്ത് പറയാൻ ആണ് – നമ്മുടെ ഇടതുപക്ഷക്കാരിൽ ചിലർ പോലും ഇതിനെയൊക്കെ റെസിസ്റ്റൻസ് ആയി തെറ്റിദ്ധരിക്കുന്നു