19 May 2025

കോഴിക്കോട് ന​ഗരത്തിൽ തീയും കനത്ത പുകയും; സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു

കൂടുതൽ കടകളിലേക്ക് തീ പടർന്നു, കെട്ടിടത്തിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്‌ദം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂർ പിന്നിട്ടിട്ടും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ അണച്ച ഭാ​ഗത്ത് വീണ്ടും തീ ഉണ്ടായി. കൂടുതൽ കടകളിലേക്ക് തീ പടർന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടിരുന്നു. തീപിടുത്തത്തെ തുടർന്ന് ന​ഗരത്തിൽ കനത്ത പുകയാണ് ഉയർന്നിരിക്കുന്നത്.

മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടറും സ്ഥലത്തെത്തി. അണയ്ക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബസ് സ്റ്റാൻഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ മെഡിക്കൽ ഷോപ്പിലേക്ക് തീ പടർന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലെ തുണിക്കടയിൽ ആണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണി കടയ്ക്കാണ് ആദ്യം തീപിടുത്തമുണ്ടായത് എന്നാണ് കരുതുന്നത്.

അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കരിപ്പൂർ വിമാന താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി സമീപത്തെ കെട്ടിടത്തിലേക്കും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. ആളുകളോട് ഒഴിഞ്ഞു പോകാൻ പൊലീസ് അഭ്യർത്ഥിച്ചിരുന്നു. നഗരത്തിലെ റോഡ് ഗതാഗതം തടഞ്ഞിട്ടുണ്ട്.

Share

More Stories

‘ധനസഹായം’; പാകിസ്ഥാന് മുന്നിൽ ഐഎംഎഫ് 11 കർശന ഉപാധികൾ കൂടി വെച്ചു

0
ഇന്ത്യയുമായുള്ള സംഘർഷം സാമ്പത്തിക, വിദേശ, പരിഷ്‌കരണ ലക്ഷ്യങ്ങൾക്കുള്ള അപകട സാധ്യത വർദ്ധിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം....

പൂച്ച അലർജിക്കുള്ള വാക്സിൻ വികസിപ്പിച്ചെടുത്ത് റഷ്യൻ ഗവേഷകർ

0
ലോകത്തിലെ ഏറ്റവും വ്യാപകമായ ഹൈപ്പർസെൻസിറ്റിവിറ്റി തരങ്ങളിലൊന്നായ പൂച്ച അലർജിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതിയ വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തതായി മോസ്കോയിലെ സെചെനോവ് സർവകലാശാല പ്രഖ്യാപിച്ചു. വിയന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്...

ഓപ്പറേഷൻ സിന്ദൂർ ചൈനീസ് ആയുധങ്ങളുടെ ബലഹീനത എടുത്തുകാണിക്കുന്നു

0
പാകിസ്ഥാൻ വളരെയധികം വിശ്വാസമർപ്പിച്ച ചൈനീസ് ആയുധ സംവിധാനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവരുന്നു. അടുത്തിടെ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ ഈ ആയുധങ്ങൾ ദയനീയമായി പരാജയപ്പെട്ടതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ...

‘ലഷ്‌കർ മുതൽ വൈറ്റ് ഹൗസ് വരെ’; മുൻ ജിഹാദിസ്റ്റ് ഇസ്‌മായിൽ റോയർ, ട്രംപിൻ്റെ പ്രധാന ഉപദേശക സമിതിയിൽ

0
മുൻ ജിഹാദിസ്റ്റ് ഇസ്‌മായിൽ റോയർ ട്രംപിൻ്റെ പ്രധാന ഉപദേശക സമിതിയിൽ. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 13 വർഷം ജയിലിൽ കഴിഞ്ഞ ഇസ്‌മായിൽ റോയറെ വൈറ്റ് ഹൗസിൻ്റെ മതസ്വാതന്ത്ര്യ കമ്മീഷൻ ഉപദേശക സമിതി അംഗമായി...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവിട്ടു; ശത്രു സൈനികര്‍ ജീവനും കൊണ്ടോടി

0
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡ്. എക്‌സില്‍ ആണ് 54 സെക്കൻഡ് വരുന്ന വീഡിയോ പുറത്തുവിട്ടത്. ‘ആസൂത്രണം ചെയ്‌തു, പരിശീലനം നല്‍കി, നടപ്പിലാക്കി. നീതി നടപ്പാക്കി’ എന്നീ...

ഷെയ്ഖ് ഹസീനയായി അഭിനയിച്ച ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ കൊലപാതക കേസിൽ അറസ്റ്റിൽ

0
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ അവരുടെ വേഷം അവതരിപ്പിച്ച ബംഗ്ലാദേശ് നടി നുസ്രത്ത് ഫാരിയയെ കഴിഞ്ഞ വർഷം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൽ...

Featured

More News