26 September 2024

ആരിഫ് മുഹമ്മദ് ഖാൻ; ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് വേദിയിൽ ഖാനെ വിമർശിച്ചത് രാഗേഷാണ്. തുടർന്ന് ജനം ഖാനെ ഇറക്കി വിട്ടു. വിസിക്ക് പുന:നിയമനം കിട്ടി. ആ പക മൂന്നു വർഷങ്ങൾക്കിപ്പുറവും ഖാൻ കൊണ്ടു നടക്കുകയാണ്.

| എസ് സുധീപ്

ആരിഫ് ഖാന് കണ്ണൂർ വിസിയോടും രാഗേഷിനോടും വ്യക്തി-രാഷ്ട്രീയ വൈരാഗ്യങ്ങളാണുള്ളത്. കണ്ണൂർ വിസി ക്രിമിനലാണെന്ന ഖാന്റെ കളവായ ആരോപണം 2019 -ലെ കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിൽ ഖാനെതിരെ ജനം പരസ്യമായി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സംഘപരിവാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തി നിൽക്കുന്ന കാലം. ചരിത്ര കോൺഗ്രസിൽ ചരിത്രകാരനായ ഇർഫാൻ ഹബീബ് പൗരത്വ ദേദഗതിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സംസാരിച്ചു.

ഹബീബ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സെക്രട്ടറിയായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് അക്കാദമിക് വിസിറ്റിംഗ് പ്രൊഫസർ. പൗരത്വ വിഷയത്തിൽ കേന്ദ്രത്തെ നേരിട്ടും പൗരത്വ ഭേദഗതിയിൽ സംഘ പരിവാറിനു വേണ്ടി നിലകൊള്ളുന്ന ഗവർണർ ഖാനെ പരോക്ഷമായും വിമർശിച്ചാണ് അന്ന് എം പി ആയിരുന്ന കെ കെ രാഗേഷ് ആ വേദിയിൽ സംസാരിച്ചത്.

തുടർന്നു സംസാരിച്ച സംഘപരിവാറുകാരനും ന്യൂനപക്ഷ വിരുദ്ധനുമായ ഗവർണർ ഖാൻ തന്റെ സംഘപരിവാർ നിലപാടുകൾ ആവർത്തിച്ചു. സദസ് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഹബീബ് ഗവർണറുടെ അടുത്തെത്തി പറഞ്ഞു:

  • ഇങ്ങനെയെങ്കിൽ നിങ്ങൾ ഗോഡ്‌സെയെ ഉദ്ധരിക്കൂ. ഖാൻ, ഹബീബിനു നേരെ അക്രോശിച്ച ശേഷം പ്രസംഗിക്കാൻ ശ്രമിച്ചു. പക്ഷേ സദസ് പ്രതിഷേധം തുടർന്നു. ഖാന് പ്രസംഗം നിർത്തി വേദി വിട്ടു പോകേണ്ടി വന്നു.

ഇതിലൊന്നും കണ്ണൂർ വിസി പങ്കാളിയല്ല. പക്ഷേ വിസി സംഘപരിവാറിന്റെ ശത്രുവാണ്. ജാമിയ മിലിയ സർവകലാശാലയിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനും ഇന്ത്യൻ ഹിസ്റ്ററി കൗൺസിൽ മെമ്പർ സെക്രട്ടറിയുമായിരുന്നു കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. മോദി സർക്കാർ ചരിത്രത്തെ കാവിവൽക്കരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം മോദി സർക്കാരുമായി കലഹിച്ച് മെമ്പർ സെക്രട്ടറി സ്ഥാനം രാജിവച്ചു. അന്നു മുതൽക്കേ അദ്ദേഹത്തെ സംഘപരിവാർ ലക്ഷ്യമിട്ടിരിക്കുന്നതാണ്.

അതിനു ശേഷം സംഘപരിവാർ എതിർപ്പ് നിലനിൽക്കെ ഇടതു സർക്കാരിന്റെ കാലത്ത് അദ്ദേഹം കണ്ണൂർ വിസിയായി. തുടർന്ന് പുന:നിയമനവും നൽകി. അന്നേരം ഖാൻ പൊട്ടിത്തെറിച്ചു. പക്ഷേ കോടതി ആ പുന:നിയമനം ശരിവച്ചു. സംഘപരിവാറിന്റെ ഏജന്റാണ് ഖാൻ. കെ കെ രാഗേഷും കണ്ണൂർ വിസിയും സംഘപരിവാർ വിരുദ്ധരും. അവരോട് ഖാന് തീർത്താൽ തീരാത്ത പകയാണ്.

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് വേദിയിൽ ഖാനെ വിമർശിച്ചത് രാഗേഷാണ്. തുടർന്ന് ജനം ഖാനെ ഇറക്കി വിട്ടു. വിസിക്ക് പുന:നിയമനം കിട്ടി. ആ പക മൂന്നു വർഷങ്ങൾക്കിപ്പുറവും ഖാൻ കൊണ്ടു നടക്കുകയാണ്. രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തിൽ മനസിൽ കൊണ്ടു നടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഖാൻ.

തന്റെ വ്യക്തി വൈരാഗ്യം കണ്ണൂർ വിസിയോടും കെ കെ രാഗേഷിന്റെ ഭാര്യയോടും അയാൾ തീർക്കുകയാണ്. ഇതെല്ലാം ഇപ്പോൾ വിളിച്ചു പറഞ്ഞു നമ്മെ പഴയതൊക്കെയും ഓർമ്മിപ്പിച്ചത് ഖാൻ തന്നെയാണ്. ചരിത്ര കോൺഗ്രസിൽ വച്ച് ജനം ഇറക്കിവിട്ടയാളാണ് ഖാൻ. ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ! ചരിത്രം അയാളെ രേഖപ്പെടുത്തുന്നത് അങ്ങനെയാവും.

ചരിത്ര കോൺഗ്രസിന്റെയും രാജ്ഭവൻ ചരിത്രത്തിന്റെയും കേരള ചരിത്രത്തിന്റെയും ചവറ്റുകുട്ടയിലേയ്ക്ക് ഒരാൾ സ്വയം ഇറങ്ങിപ്പുറപ്പെട്ടാൽ ആർക്കും തടയാൻ കഴിയില്ല. അല്ലെങ്കിലും വിധിയെ തടയാൻ ഏത് ഹിസ് എക്സലൻസി വൈസ്രോയ് തമ്പുരാനാണ് കഴിഞ്ഞിട്ടുള്ളത്.

(കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Share

More Stories

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം ‘പൊളിക്കണമെന്ന്’ ഉക്രൈൻ

0
ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ വാദം നടക്കവേ കെർച്ച് കടലിടുക്കിന് മുകളിൽ റഷ്യ നിയമവിരുദ്ധമായി നിർമ്മിച്ച ക്രിമിയൻ പാലം പൊളിക്കണമെന്ന് ഉക്രൈൻ ആവശ്യപ്പെട്ടു . എന്നാൽ, ഉക്രേനിയൻ കേസ് അടിസ്ഥാനരഹിതമാണെന്നും കോടതിക്ക് അധികാരപരിധിയില്ലെന്നും റഷ്യ...

ഭൂമിയെ ചുറ്റും പുതിയ ‘മിനി മൂൺ’ പ്രതിഭാസം; 29ന് തുടക്കം

0
ഈ മാസം 29 മുതൽ ആകാശം പുതിയ ഒരു വിസ്മയത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 2024 പി.ടി.5 എന്ന 10 മീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹം, ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പിടിയിലായി, രണ്ടുമാസത്തേക്ക് ഭൂമിയെ വലം വെക്കുന്നു....

അമിത ജോലിഭാരം: ഇന്ത്യയിലെ സ്ത്രീകൾക്ക് വിശ്രമ സമയം കുറവ്

0
പൂനെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി അന്ന സെബാസ്റ്റ്യൻ മരണപ്പെട്ട സംഭവത്തിൽ ഇന്ത്യയിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അമിത ജോലിഭാരമാണ് മകൾ മരിക്കാന്‍ കാരണം എന്ന് ആരോപിച്ച് അന്നയുടെ...

ഇലക്ട്രിക് വാഹന വിപണിയിൽ കുത്തക നിലനിര്‍ത്തും; കടുത്ത നടപടികളുമായി ചൈന

0
ഇലക്ട്രിക് വാഹന രംഗത്ത് തങ്ങളുടെ മേൽക്കൈ ഉറപ്പാക്കാൻ ചൈന കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ ഈ ഇടപെടൽ ശക്തമാകുന്നത്. വിദേശ...

ശ്രീലങ്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ; രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകമാകുന്ന ഗൗതം അദാനി

0
| കെ സഹദേവൻ ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും എന്തിന് ഓസ്‌ട്രേലിയയിലെപ്പോലും രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഗൗതം അദാനിയില്‍ ചെന്ന് മുട്ടും. ഉഭയകക്ഷി ബന്ധങ്ങളെ വ്യവസായി താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ അതിന്റെ...

ഭീകരരുടെ സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരം; ചെറുക്കാൻ ഇന്ത്യ അന്താരാഷ്ട്ര സഹകരണം ആവശ്യപ്പെടുന്നു

0
ന്യൂയോർക്ക്: രാജ്യത്തിനെതിരെ തീവ്രവാദികൾ ഉപയോഗിക്കുന്ന സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്‌തു. സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിന് പ്രവർത്തന സഹകരണം, ഇൻ്റലിജൻസ് പങ്കിടൽ, ശക്തമായ നിയമപാലക...

Featured

More News