അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെവി കുഞ്ഞിരാമന്‍. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കെവി കുഞ്ഞിരാമന്‍ പറഞ്ഞു.
സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍ രംഗത്തെത്തി. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
പെരിയ ഇരട്ടക്കൊല കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചത്. ഒന്നുമുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചു. 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.