13 December 2024

വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി നാല് പെൺകുട്ടികൾ മരിച്ചു; കേരളത്തിൽ റോഡ് അപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

കുഞ്ഞുങ്ങളുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട് കല്ലടിക്കോട്ട് കരിമ്പയിൽ സ്‌കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾ മരിച്ചു. ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ടത്തിയ ലോറി വിദ്യാർത്ഥികളുടെ നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്താണ് ദാരുണമായ അപകടം ഉണ്ടായത്. സിമന്റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചതിന് ശേഷം റോഡിന് സമീപത്തുള്ള താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. മന്ത്രിയുടെ നിർദേശ പ്രകാരം ഉടൻ സംഭവ സ്ഥലത്തേക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എത്തിയിരുന്നു.

ലോറി അപകടത്തിൽ നാല് കുഞ്ഞുങ്ങളുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014- 2022 കാലയളവിൽ കേരളത്തിലെ റോഡപകടങ്ങൾ

2022ൽ കേരളത്തിൽ ഉടനീളം റോഡപകടങ്ങളുടെ എണ്ണം 43910 ആയിരുന്നു. 2023ൽ അത് 48091 ആയി വർധിച്ചു. 2024 ഒക്ടോബർ മാസം വരെ പോലീസ് കണക്കനുസരിച്ച് 40821 ആണ്. എല്ലാ വർഷവും മരണം, പരിക്കുകൾ, വസ്‌തുവകകൾക്ക് നാശനഷ്‌ടങ്ങൾ എന്നിവയുടെ പ്രധാന ഉറവിടം ട്രാഫിക് പൊരുത്തക്കേടാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് റോഡപകട മരണങ്ങളുടെ പ്രധാന കാരണം. റോഡപകട മരണങ്ങളുടെ എണ്ണത്തിൽ ആ വർഷം വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ റിപ്പോർട്ട് ചെയ്‌ത 200ൽ ദക്ഷിണേഷ്യൻ രാജ്യം ഒന്നാം സ്ഥാനത്തെത്തി.

കേരളത്തിലെ റോഡുകളിൽ വാഹന അപകടങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഡ്രൈവർമാരുടെ അശ്രദ്ധയും ജാഗ്രതക്കുറവും ലഹരി ഉപയോഗങ്ങളും അപകടങ്ങൾക്ക് ഇടയാക്കുന്നു. റോഡ് നിയമങ്ങൾ പാലിക്കാതെ അമിത വേഗതയിൽ വാഹനങ്ങൾ ഓടുന്നതും കൂട്ടമരണങ്ങൾക്കും ജീവൻ അപകടത്തിലാകുന്നതിനും കാരണമാകുന്നത് ജനജീവിതത്തെ ഭീതിയിലാക്കുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ചരിത്രം സൃഷ്‌ടിച്ച ഗുകേഷിൻ്റെ ഐതിഹാസിക വിജയ നിമിഷങ്ങൾ

0
പ്രഡിജിയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനിലേക്കുള്ള ഡി ഗുകേഷിൻ്റെ യാത്ര വിജയത്തിൻ്റെ ഒരു കഥ മാത്രമല്ല. തലമുറകളെ പ്രചോദിപ്പിക്കുന്ന ആവേശം, സ്ഥിരോത്സാഹം, അഗാധമായ നിമിഷങ്ങൾ എന്നിവയാണ്. ഡി ഗുകേഷിൻ്റെ...

ഡൊമ്മാരാജു ഗുകേഷ് ഒരു ചെസ് പ്രതിഭയായത് എങ്ങനെയാണ്?

0
ടൊറൻ്റോയിൽ നടന്ന കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെൻ്റിൽ ഡൊമ്മാരാജു ഗുകേഷിൻ്റെ ചരിത്രവിജയം യുവ ചെസ് കളിക്കാരൻ്റെ വിജയം മാത്രമല്ല. അവൻ്റെ മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയുടെയും ത്യാഗത്തിൻ്റെയും തെളിവായിരുന്നു അത്. ഗുകേഷ് തൻ്റെ ചരിത്രപരമായ ലോക ടൈറ്റിൽ...

പരമ്പരാഗത ബ്രാഹ്‌മിൺ വേഷത്തിൽ നടി കീർത്തി സുരേഷും ആൻ്റെണി തട്ടിലും വിവാഹിതരായി

0
പതിനഞ്ചു വർഷത്തെ പ്രണയസാഫല്യം, നടി കീർത്തി സുരേഷും ആൻ്റെണി തട്ടിലും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പരമ്പരാഗത ബ്രാഹ്‌മിൺ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

0
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും. ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട...

കുറഞ്ഞ ജനന നിരക്കിനെതിരെ റഷ്യയുടെ പുതിയ നീക്കം? കുട്ടികളുണ്ടാകാൻ വിദ്യാർത്ഥികൾക്ക് പണം നൽകുന്നു

0
റഷ്യയിലെ ഏതാണ്ട് ഒരു ഡസനോളം പ്രദേശങ്ങൾ പ്രസവിക്കുന്ന യുവതികൾക്ക് പണമടയ്ക്കാൻ തയ്യാറെടുക്കുന്നതായി റഷ്യൻ ഔട്ട്‌ലെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. മോസ്‌കോ ടൈംസ് പറയുന്നതനുസരിച്ച് കുറഞ്ഞത് 11 റഷ്യൻ പ്രദേശങ്ങളിലെങ്കിലും പണപരമായ പ്രസവത്തിനുള്ള ഇൻസെൻ്റീവുകൾ നൽകുകയും...

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി: എംകെ സ്റ്റാലിൻ

0
കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്‌മാരകം ഉദ്ഘാടനം ചെയ്‌തതിന് ശേഷം വൈക്കം ബീച്ച്...

Featured

More News