പ്രശസ്ത സിനിമാ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ ബിജെപിയുടെ കേരളത്തിലെ വാർത്താ ചാനലായ ജനം ടിവിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു. ജനം ടിവി എംഡിയും ഉദയ സമുദ്ര ഗ്രൂപ്പ് ചെയർമാനുമായ എസ്.രാജശേഖരൻ നായർ സുരേഷ് കുമാറിനെ ജനം ടിവിയിലേക്ക് സ്വീകരിച്ചു.
ചാനൽ ഡയറക്ടർമാരായ സജീവൻ പറമ്പിൽ, എസ്.ജെ.ആർ.കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംവിധായകൻ പ്രിയദർശനാണ് ജനം ടിവിയുടെ ചെയർമാൻ. 1978-ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാളം ഫീച്ചർ സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഹിറ്റുകളായ പൂച്ചക്കൊരു മൂക്കുത്തി, ആറാം തമ്പുരാൻ, ഓടരുതമ്മാവ ആളറിയം, അക്കരെ നിന്നൊരു മാരൻ, കാശ്മീരം, കുബേരൻ, നീലത്താമര തുടങ്ങി മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. നേരത്തെ സുരേഷ് കുമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇപ്പോൾ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ്.























