12 March 2025

‘അഞ്ചു വർഷത്തിനിടെ 60 പേരുടെ കൂട്ടപീഡനം’; രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് 8.65 ലക്ഷം തട്ടിയ ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

കായികതാരമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെൺകുട്ടിയെ 60 പേർ പീഡിപ്പിച്ചുവെന്ന കേസിൽ ഒന്നും രണ്ടും പ്രതികളാണ് ജോജി മാത്യുവും ഷൈനുവും

പത്തനംതിട്ട കൂട്ടപീഡനക്കേസിൽ പ്രതിയുടെ മാതാവിൽ നിന്ന് പണം തട്ടിയതായി പരാതി. രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടിയെന്ന പരാതിയിൽ ഒന്നാം പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡിവൈഎസ്‌പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ജോജി മാത്യുവിൻ്റെ (24) സഹോദരൻ ജോമോന്‍ മാത്യു, കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിൻ്റെ (22) മാതാവില്‍ നിന്ന് പണം തട്ടിയത്. അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയതോടെ തട്ടിപ്പ് പുറത്തറിഞ്ഞു.

കായികതാരമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെൺകുട്ടിയെ 60 പേർ പീഡിപ്പിച്ചുവെന്ന കേസിൽ ഒന്നും രണ്ടും പ്രതികളാണ് ജോജി മാത്യുവും ഷൈനുവും. രണ്ടുമാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ഇതിൽ ഷൈനുവിൻ്റെ കേസ് നടത്താൻ ഒന്നാം പ്രതിയുടെ സഹോദരൻ പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യുവാണ് സഹായിച്ചിരുന്നത്.

ജാമ്യം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌താണ് ഷൈനുവിൻ്റെ മാതാവില്‍ നിന്ന് ഇയാൾ പണം തട്ടിയത്. രണ്ടുമാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈഎസ്‌പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങുകയായിരുന്നു.

അടുത്തി​ടെ രണ്ടുപ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ത്ഥ തുക മാതാവിനോട് പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. അഭിഭാഷകൻ്റെ ഉപദേശത്തെ തുടര്‍ന്ന് ഷൈനുവിൻ്റെ മാതാവ് പത്തനംതിട്ട ഡിവൈഎസ്‌പിക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് ഡിവൈഎസ്‌പി എസ്‌.നന്ദകുമാര്‍ പറഞ്ഞു. ജോമോന്‍ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തി.

പതിമൂന്നാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 60 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയോടൊപ്പം പഠിച്ചവരും യുവാക്കളും കൗമാരക്കാരുമാണ് പ്രതികളിൽ അധികവും. സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്.

പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി. പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. 2019ൽ തുടങ്ങി അഞ്ചു വർഷത്തിനിടെ ആയിരുന്നു പീഡനം. അച്ഛന്‍റെ ഫോണിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.

പ്രതികളിൽ ഭൂരിഭാഗവും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. പെൺകുട്ടിയുടെ നാട്ടുകാരും സുഹൃത്തുക്കളും കായിക താരങ്ങളും പരിശീലകരുമൊക്കെ പ്രതികളാണ്. 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു.

Share

More Stories

‘നാദിയോൻ പാർ’ ഹിറ്റ് ചിത്രത്തിന് കത്രീനയുടെ സ്വാധീനം ഉണ്ടായി; ജാൻവി കപൂർ വെളിപ്പെടുത്തി

0
ബോളിവുഡ് നടി ജാൻവി കപൂർ 2018ൽ 'ധടക്' എന്ന ചിത്രത്തിലൂടെ തൻ്റെ കരിയർ ആരംഭിച്ചു. ആദ്യ സിനിമ ചെയ്യുമ്പോൾ അവർക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ സിനിമാ യാത്രയിൽ, പ്രണയം, നാടകം,...

വലിയ വിടുവായത്തം പറഞ്ഞിരുന്ന ട്രംപ് കാനഡയെ ഭയപ്പെട്ടു?; താരിഫിൽ യു-ടേൺ എടുത്തു

0
വ്യാപാര യുദ്ധം യുഎസും കാനഡയും തമ്മിൽ പുതിയ ദിശയിലേക്ക് നീങ്ങി. തീരുവ വർദ്ധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി ഉണ്ടായിരുന്നിട്ടും കാനഡക്ക് മുന്നിൽ അമേരിക്കക്ക് പിന്നോട്ട് പോകേണ്ടിവന്നു. ഈ വ്യാപാര പിരിമുറുക്കം...

‘കേരളത്തിൽ വേനൽച്ചൂട്’; ഡ്രസ് കോഡിൽ ഇളവ് തേടി അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നൽകി

0
കനത്തച്ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ അഭിഭാഷകർ രം​ഗത്ത്. ഇത് സംബന്ധിച്ച് ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കനത്ത ചൂടിൽ നിർജലീകരണ, സൂര്യതാപ സാധ്യതകളുണ്ടെന്നും...

പൊലീസിൻ്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടത് മനപൂര്‍വമെന്ന് കുടുബം; ശക്തമായ പ്രതിഷേധം

0
ഒരു സൈബര്‍ കേസില്‍ പോലീസ് റെയ്‌ഡിനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ടു. 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ആണ് മരിച്ചത്. രാജസ്ഥാനില്‍, ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞ് കൊല്ലപ്പെട്ടത് മനപൂര്‍വമെന്ന്...

2028-29 ലെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി സ്ഥാനാർത്ഥിത്വം; ഇന്ത്യയെ പിന്തുണയ്ക്കുന്നത് പരിഗണിക്കാൻ സിയറ ലിയോൺ

0
2028-29 വർഷത്തേക്കുള്ള യുഎൻ‌എസ്‌സിയുടെ സ്ഥിരമല്ലാത്ത സീറ്റിലേക്കുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നത് പരിഗണിക്കാൻ സിയറ ലിയോൺ സമ്മതിച്ചതായി ചൊവ്വാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ ഫാർമക്കോപ്പിയയെ അംഗീകരിച്ച് ഗ്ലോബൽ ബയോഫ്യൂൾസ് അലയൻസിൽ ചേരുന്നതിനുള്ള അന്താരാഷ്ട്ര സോളാർ...

51-ാമത് സംസ്ഥാനമാക്കാം; ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു: ട്രംപ്

0
കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ ലെവി ചുമത്തുമെന്നും സ്റ്റീൽ, അലുമിനിയം തീരുവ 50% ആക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കാൻ...

Featured

More News