ഇന്ന് മുതൽ യുഎസ്-ചൈന വെര്‍ച്വല്‍ ഉച്ചകോടി ആരംഭിച്ചു. യോഗത്തിൽ വെച്ച് തന്റെ പഴയ സുഹൃത്തിനെ കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചൈനയുടെ ഷി ജിന്‍പിംഗ് പറഞ്ഞു. രണ്ട് അന്താരാഷ്‌ട്ര ശക്തികള്‍ തമ്മിലുള്ള നയതന്ത്ര പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
ചൈനയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും സത്യസന്ധമായി സംഭാഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ബൈഡൻ പ്രസിഡന്റായതിന് ശേഷം നടക്കുന്ന ഏറ്റവും വിപുലമായ ചര്‍ച്ചയാണിത്.
തന്റെ ‘പഴയ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് ഷി ജിംഗ്പിങ് ബൈഡനെ അഭിവാദ്യം ചെയ്തത്. ബൈഡനെ കാണുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷി, വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഇരുപക്ഷവും ആശയവിനിമയവും സഹകരണവും വര്‍ദ്ധിപ്പിക്കണമെന്നും പറഞ്ഞു.























