3 February 2025

ഗോങ്കടി തൃഷ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം

ഇന്ത്യൻ ഓപ്പണർ ഗോങ്കടി തൃഷയുടെ മികച്ച പ്രകടനത്തിലാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. പുറത്താവാതെ 44 റൺസാണ് തൃഷ തേടിയത്.

ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി അണ്ടർ 19 വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 83 റൺസ് നേടിയപ്പോള്‍ വെറും 11.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

ഇന്ത്യൻ ഓപ്പണർ ഗോങ്കടി തൃഷയുടെ മികച്ച പ്രകടനത്തിലാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. പുറത്താവാതെ 44 റൺസാണ് തൃഷ തേടിയത്. ഈ നേട്ടത്തോടെ ടൂർണമെൻ്റിലെ താരമായി തൃഷയെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ആകെ ഏഴ് മത്സരങ്ങളിൽ നിന്നും 309 റൺസും ഏഴ് വിക്കറ്റുമാണ് പത്തൊമ്പതുകാരിയായ താരം സ്വന്തമാക്കിയത്. .

77.25 ശരാശരിയിലും 147.14 സ്ട്രൈക്ക് റേറ്റിലുമായിരുന്നു ബാറ്റിംഗ്. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സറെന്ന നേട്ടവും തൃഷ സ്വന്തമാക്കി. 59 പന്തിൽ 13 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 186.44 സ്‌ട്രൈക്ക് റേറ്റിൽ 110 റൺസാണ് താരം അടിച്ചെടുത്തത്.

ഇതേ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കുകയും ചെയ്തിരുന്നു. തൃഷ ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയതോടെ 150 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ വനിതാ ടി20 ലോകകപ്പ് വിജയിച്ച ഷഫാലി വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ തൃഷ അംഗമായിരുന്നു.

ഏഴ് മത്സരങ്ങളിൽ നിന്ന് 23.20 ശരാശരിയിലും 108.41 സ്‌ട്രൈക്ക് റേറ്റിലും 116 റൺസാണ് തൃഷ നേടിയത്. 51 പന്തിൽ 57 റൺസാണ് ലോകകപ്പ് 2023ൽ താരത്തിൻ്റെ ടോപ് സ്‌കോർ. ഫൈനലിൽ 63 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു. 24 റൺസാണ് താരം നേടിയത്.

2024 ഡിസംബറിൽ മലേഷ്യയിൽ നടന്ന പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ് സ്വന്തമാക്കിയ ടീമിലും താരം ഉണ്ടായിരുന്നു.ബംഗ്ലാദേശിനെതിരായ ഫൈനലിൽ 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 52 റൺസ് നേടിയ തൃഷയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്.

തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയായ തൃഷ വലംകൈ ബാറ്ററും ബോളറുമാണ്. ഹൈദരാബാദ്, സൗത്ത് സോൺ ഏജ് ഗ്രൂപ്പ് ടീമുകൾക്കായി കളിച്ചതിന് ശേഷം, 2017-18 സീനിയർ വനിതാ ടി20 ലീഗിൽ ഹൈദരാബാദിനായിട്ടാണ് തൃഷ അരങ്ങേറ്റം കുറിച്ചത്. 2021–22 അണ്ടർ 19 വനിതാ ക്രിക്കറ്റ് ചലഞ്ചേഴ്സിലും ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന 2021–22 സീനിയർ വിമൻസ് ചലഞ്ചർ ട്രോഫിയിലും ഇന്ത്യ ബി വനിതാ ടീമിനെ പ്രതിനിധീകരിച്ചു.

Share

More Stories

മിസൈൽ സിറ്റി; ഇറാൻ പുതിയ ഭൂഗർഭ മിസൈൽ താവള ദൃശ്യങ്ങൾ പുറത്തുവിട്ടു

0
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരു പുതിയ ഭൂഗർഭ താവള ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടു. രാജ്യത്തിൻ്റെ തെക്കൻ തീരത്ത് എവിടെയോ ഈ സ്ഥലം സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. 'മിസൈൽ സിറ്റി'...

ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ; ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യാൻ ചൈന

0
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ ചരക്കുകൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) കേസ് ഫയൽ ചെയ്യുകയും മറ്റ് പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വാണിജ്യ...

റാംപിൽ നടക്കുമ്പോൾ രോഹിത് ബാലിൻ്റെ ബഹുമാനാർത്ഥം സോനം കപൂർ വികാര ഭരിതയായി

0
ഫാഷൻ ഐക്കൺ അന്തരിച്ച രോഹിത് ബാലിൻ്റെ ബഹുമാനാർത്ഥം ബ്ലെൻഡേഴ്‌സ് പ്രൈഡ് X FDCI ഫാഷൻ ടൂർ 2025ൽ സോനം കപൂർ അടുത്തിടെ റൺവേയിലൂടെ നടന്നു. തൻ്റെ ദീർഘകാല സുഹൃത്തിനും സഹകാരിക്കും ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ...

ഈ വ്യവസ്ഥ അംഗീകരിക്കാതെ ആർക്കും 12.75 ലക്ഷം രൂപ നികുതി രഹിത ആനുകൂല്യം ലഭിക്കില്ല..!

0
ഇന്ത്യയുടെ 2025-ലെ ബജറ്റിൽ വളരെ വലിയൊരു പ്രഖ്യാപനം ഉണ്ടായി. അത് സാധാരണക്കാരൻ്റെ മനസ്സിൽ പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ ഉണർത്തി. 12 ലക്ഷം രൂപ വരെയുള്ള വരുമാനം സർക്കാർ നികുതി രഹിതമാക്കി. 12 ലക്ഷം...

മാന്നാർ കൊലപാതകം; പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍, മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

0
ആലപ്പുഴ, മാന്നാറിൽ വൃദ്ധരായ മാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. 90-വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ശനിയാഴ്‌ച കത്തിയമർന്ന വീടിനുള്ളിൽ ദാരുണമായി...

ട്രംപിൻ്റെ താരിഫ് ഭീഷണി?; അമേരിക്കൻ ബൈക്കുകളുടെയും കാറുകളുടെയും ഇറക്കുമതി തീരുവ ഇന്ത്യ വെട്ടിക്കുറച്ചു

0
ന്യൂഡൽഹി: 2025- 26 ലെ യൂണിയൻ ബജറ്റിൽ ഹൈ- എൻഡ് മോട്ടോർ സൈക്കിളുകൾ, കാറുകൾ, സ്‌മാർട്ട്‌ഫോൺ ഭാഗങ്ങൾ എന്നിവയുടെ കസ്റ്റംസ് തീരുവ ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. ഇത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്...

Featured

More News