16 January 2025

ദുരൂഹത നീങ്ങുന്നു; ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണം; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി

സംസ്ഥാനം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത ‘ സമാധി ‘ വിവാദത്തിൽ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. അദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് ഡിവൈഎസ്പി അറിയിച്ചിട്ടുമുണ്ട്.

അതേസമയം, ഈ മൃതദേഹം ബന്ധുക്കൾ സ്വീകരിക്കുമെനന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ഇന്ന് രാവിലെയായിരുന്നു കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിൻകരയിൽ പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയുടെ മരണം ചർച്ചയായത്.

Share

More Stories

കുറഞ്ഞ നിരക്കിൽ മലയാളിയുടെ സ്വന്തം വിമാനം ഉടൻ എത്തും; എല്ലാം എക്കോണമി ക്ലാസ്

0
വ്യോമയാന മേഖലയിലേക്ക് മലയാളി സംരംഭകർ ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. ആദ്യ ഘട്ടമായി ആഭ്യന്തര സർവ്വീസിൽ സാന്നിധ്യം അറിയിക്കുകയാണ് എയർ കേരള വിമാന കമ്പനി. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് പ്രവാസി മലയാളികളുടെ...

ആരാധനാലയ നിയമം സംരക്ഷിക്കാൻ കോൺഗ്രസ് സുപ്രീം കോടതിയിൽ

0
ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഈ നിയമം ഇന്ത്യയുടെ മതേതരത്വത്തിൻ്റെ ആണിക്കല്ലാണെന്ന് പാർട്ടി ഊന്നിപ്പറഞ്ഞു....

ഗൗതം ഗംഭീറിൽ ആത്മവിശ്വാസം നഷ്‌ടപ്പെട്ടോ?; ടീം ഇന്ത്യക്ക് പുതിയ പരിശീലകനെ ലഭിച്ചേക്കും

0
ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ തോൽവിക്ക് ഏറ്റവും വലിയ കാരണം അവരുടെ ബാറ്റിംഗായിരുന്നു. അവിടെ പല പ്രധാന ബാറ്റ്സ്മാൻമാരുടെയും പ്രകടനം നിരാശാജനകമായിരുന്നു. വിരാട് കോഹ്‌ലിയെപ്പോലെ പരിചയ സമ്പന്നനായ ഒരു കളിക്കാരൻ തുടർച്ചയായി എട്ട്...

ഹേമ കമ്മിറ്റി റിപ്പോർട്ട്; ആകെ 40 കേസുകൾ, ഏഴ് കേസുകളിൽ കുറ്റപത്രം നൽകി, സർക്കാർ ഹൈകോടതിയിൽ

0
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആകെ 40 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചു കേസുകൾ നോഡൽ...

‘നടൻ്റെ നട്ടെല്ല് ദ്രാവകം ചോർന്നു’; സെയ്‌ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ ചിത്രം പോലീസ് പുറത്തു വിട്ടു

0
മുംബൈയിലെ വസതിയിൽ മോഷണ ശ്രമത്തിനിടെ ആണ് നടൻ സെയ്‌ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. പുലർച്ചെ 2.30 ഓടെ മുതുകിൽ തറച്ച കത്തിയുമായി ഖാനെ ഒരു ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ചതായി...

കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍എല്‍വി രാമകൃഷ്‌ണന്‍

0
കേരള കലാമണ്ഡലം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി വ്യാഴാഴ്‌ച കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. കലാമണ്ഡലം...

Featured

More News