വഖഫ് ഭേദഗതി നിയമത്തിനെതിരായ മുര്‍ഷിദാബാദ് സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകദേശം പതിനായിരത്തോളം പേര്‍ മുര്‍ഷിദാബാദില്‍ സംഘടിച്ചതായും ദേശീയപാത ഉൾപ്പെടെ തടഞ്ഞ് ആക്രമണം നടത്തിയതെന്നുമാണ് ബംഗാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.
അക്രമകാരികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തുകയും പൊലീസുകാരുടെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രദേശത്തെ വീടുകള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. ഇപ്പോൾ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.