10 November 2024

ഗവർണർ പദവി ദുർബ്ബലമായ ഫെഡറൽ സംവിധാനത്തിന്റെ കഴുത്തിൽ വെച്ച കത്തി

കേരള ഗവർണർ കാണിച്ചുകൊണ്ടിരിക്കുന്നത് പല കാലങ്ങളിലായി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയനിയമനമായ ഗവർണർമാർ കേന്ദ്രം ഭരിക്കുന്ന പാർടിക്ക് ഇഷ്ടമല്ലാത്ത സംസ്ഥാന സർക്കാരുകളോട് കാണിക്കുന്ന തോന്നിവാസങ്ങളാണ്.

| പ്രമോദ് പുഴങ്കര

നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ചുമതലയാണ്. ഗവർണർ ചെയ്യണം എന്ന് നിഷ്‌ക്കർഷിക്കുന്ന ഒരു ചുമതലയും ചെയ്യില്ല എന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല. സർക്കാർ എഴുതിക്കൊടുക്കുന്ന നയപ്രഖ്യാപനം വായിക്കുകയാണ് ഗവർണറുടെ ചുമതല. എന്റെ സർക്കാർ എന്ന് ഗവർണർ വായിക്കുമ്പോൾ ഗവർണർക്ക് വോട്ടു ചെയ്ത് അദ്ദേഹം നിയമിച്ച സർക്കാർ എന്നൊന്നും ജനം തെറ്റിദ്ധരിക്കാറില്ല.

കേരള ഗവർണർ കാണിച്ചുകൊണ്ടിരിക്കുന്നത് പല കാലങ്ങളിലായി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയനിയമനമായ ഗവർണർമാർ കേന്ദ്രം ഭരിക്കുന്ന പാർടിക്ക് ഇഷ്ടമല്ലാത്ത സംസ്ഥാന സർക്കാരുകളോട് കാണിക്കുന്ന തോന്നിവാസങ്ങളാണ്. മുൻ കാലങ്ങളിൽ പിരിച്ചുവിടലായിരുന്നു. കോൺഗ്രസ്സ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 50 തവണ ഇങ്ങനെ പിരിച്ചുവിടൽ നടത്തി. കേന്ദ്ര സർക്കാർ 126 തവണ Article 356-ഉപയോഗിച്ചതിൽ 88 പ്രാവശ്യവും കോൺഗ്രസ്സ് ആയിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്.

S. R. Bommai കേസിനും (1994) ഏറ്റവും ഒടുവിൽ ഉത്തരാഖണ്ഡ് നിയമസഭയെ പുനസ്ഥാപിച്ച കോടതി വിധിയടക്കമുള്ള കോടതി വിധികൾക്കും സംസ്ഥാന കക്ഷികളുടെ ശക്തിയാർജ്ജിക്കലിനും ശേഷം ഇത്തരം ആക്രമണങ്ങൾ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഗവർണർമാർ ഇത്തരത്തിൽ സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രവർത്തിക്കുന്നത്.

ഗവർണർ പദവിതന്നെ എടുത്തുകളയേണ്ടതാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമിടയിൽ മേൽനോട്ടത്തിന് കേന്ദ്രം നിയമിക്കുന്ന ഒരു കാര്യസ്ഥൻ ആവശ്യമില്ലതന്നെ. ഭരണഘടനയിൽ ഫെഡറൽ സംവിധാനം സുഗമമായേക്കും എന്ന മട്ടിൽ ചേർത്തുവെച്ച ഈ പദവി ദുർബ്ബലമായ ഫെഡറൽ സംവിധാനത്തിന്റെ കഴുത്തിൽ വെച്ച കത്തിയാണ്. ഗവർണർമാർ ഇത്തരത്തിൽ നടത്തുന്ന ഭരണഘടനാവിരുദ്ധമായ നടപടികളാണ് ഗവർണരുടെ ചുമതല “is to see that a government is formed and not to try to form a government,” എന്ന് സർക്കാരിയ കമ്മീഷൻ പറയാൻ കാരണം.

കേന്ദ്ര സർക്കാർ തങ്ങളുടെ സ്വന്തക്കാരെ പോലീസുകാരായി ഗവർണർ പദവിയിലേക്ക് അയക്കുന്ന ജനാധിപത്യവിരുദ്ധ നടപടി മാറ്റാൻ 1980 കളിൽ അന്നത്തെ പശ്ചിമ ബംഗാൾ സർക്കാരും -ഇടതുമുന്നണി -ബി ജെ പിയും അടക്കം പല നിർദ്ദേശങ്ങളും വെച്ചു. ഗവർണർമാരെ സംസ്ഥാന നിയമസഭ നിർദ്ദേശിക്കുന്ന ഒരു കൂട്ടം പേരുകളിൽ നിന്നും തെരഞ്ഞെടുക്കുക, Inter state council ഗവർണർ നിയമനം നടത്തുക എന്നിവ അവയിൽ ചിലതായിരുന്നു. തീർച്ചയായും B J P അതൊക്കെ മറന്നുപോയത് സ്വാഭാവികമാണ്.

സംസ്ഥാന സർക്കാർ ആർക്കൊക്കെ പെൻഷൻ കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് ഗവർണറല്ല, അത് എം. എം മണി പറഞ്ഞപോലെ ഗവർണറുടെ കുടുംബത്തിൽ നിന്നല്ല എന്നതുകൊണ്ടല്ല, അങ്ങേർക്കതിൽ ഇടപെടാനുള്ള ഒരുത്തരത്തിലുള്ള ഭരണഘടനാപരമായ അധികാരവും ഇല്ലാത്തതുകൊണ്ടാണ്.
ഇനി പേഴ്സ്നൽ സ്റ്റാഫ് വിഷയം സന്ദർഭവശാൽ വന്നതുകൊണ്ട് പറയാനാണെങ്കിൽ ശുദ്ധ തോന്ന്യാസമാണ് രാഷ്ട്രീയകക്ഷികൾ ഇക്കാര്യത്തിൽ നടത്തുന്നത്.

നിയമനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചൊരു മാനദണ്ഡമൊ പൊതുസമൂഹത്തിനു അവസരതുല്യതയോ നൽകാത്ത ഒരേർപ്പാട് പെൻഷൻ കൂടി നൽകി കൊണ്ടുനടക്കുന്നത് എന്തുകൊണ്ടാണ് എന്ന് ജനങ്ങൾ ചോദിക്കണം. രണ്ടു വർഷമാണ് അവർക്ക് പെൻഷൻ ലഭിക്കാനുള്ള സേവന കാലയളവ്. രണ്ടു വർഷവും ഒരു ദിവസവും ഉണ്ടെങ്കിൽ മൂന്ന് വർഷമായി കണക്കാക്കും. കഴിഞ്ഞ സർക്കാർ (2016-21) ഇത്തരത്തിൽ കൂടുതലാളുകൾക്കു പെൻഷൻ നൽകാൻ 25 പേരെ രണ്ടു വർഷം കഴിഞ്ഞപ്പോൾ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിച്ചു. മുമ്പ് ഒരു മന്ത്രി സ്വന്തം മരുമകളെ പേഴ്സ്നൽ സ്റ്റാഫിൽ പാചകക്കാരിയായി നിയമിച്ചിരുന്നു.

ഏതാണ്ട് 155 കോടി രൂപയോളം ഖജനാവിന് ചെലവുണ്ട് ഈ പേഴ്സ്നൽ സ്റ്റാഫിനെ നിലനിർത്താൻ. അതായത് മണി പറഞ്ഞ രീതിയിലാണെങ്കിൽ നാട്ടുകാരുടെ പോക്കറ്റിൽ നിന്നുള്ള കാശെടുത്ത് ഇവരെ നിലനിർത്താൻ. ഇതിലൊന്നും ഒരു രാഷ്ട്രീയ കക്ഷിയും മോശമല്ല.ഉമ്മൻ ചാണ്ടിയുടെ അഞ്ചുവർഷക്കാലത്ത് 2011-16-ൽ 669 പേരാണ് ഇങ്ങനെ ഉണ്ടുമുറങ്ങിയും പോയത്. ഒന്നാം പിണറായി സർക്കാരിൽ അത് 513 പേരായിരുന്നു. ഇതിൽ 304 പേരും അതാത് രാഷ്ട്രീയകക്ഷികൾ നേരിട്ട് നിയമിച്ചവരായിരുന്നു.ഇതിൽ പ്രൈവറ്റ് സെക്രട്ടറിയുടെ കുറഞ്ഞ ശമ്പളം 1.48 ലക്ഷമാണെങ്കിൽ ഏറ്റവും താഴെയുള്ള പാചകക്കാരന്റെ കുറഞ്ഞ ശമ്പളം 26910 ആണ് (2016-21). അതായത് നിലയും വിലയുമുണ്ട്.

ഈ നിയമസഭയിൽ ചീഫ് വിപ്പിന് 25 പേരില്ലെങ്കിൽ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ മാണിപ്പാർട്ടിക്ക് അനുവദിച്ചു അത്രയും പേരെ. മുന്നണിയുടെ വലിപ്പമാണ് കേരളത്തിലെ പി എസ് സിയുടെ വരെ വൻ അംഗബലത്തിന്റെ കാരണം. വേണ്ടപ്പെട്ടവർക്ക് നൽകുന്ന സുഖലാവണങ്ങളാണ് ഇതൊക്കെ. എല്ലാ രാഷ്ട്രീയകക്ഷികളും ചേർന്നുനടത്തുന്ന കൊള്ളയായതുകൊണ്ട് ജനത്തിന് പിരിഞ്ഞുപോകാം.

Share

More Stories

പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് ഒരുങ്ങി

0
വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. രണ്ടിടത്തും തിങ്കളാഴ്‌ചയാണ് കൊട്ടിക്കലാശം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഞായറാഴ്‌ച വീണ്ടും വയനാട്ടിലെത്തും....

‘ഇതൊരു ശല്യമാണ്’; മനോഹരമായ ഗോവൻ പരിസരത്ത് വിനോദ സഞ്ചാരികളും താമസക്കാരും തമ്മിൽ ഇടയുന്നു

0
ഒരു പ്രവൃത്തി ദിവസത്തെ സായാഹ്നത്തിൽ പോർച്ചുഗീസിൽ 'ചെറിയ നീരുറവ' എന്നർത്ഥം വരുന്ന ഫോണ്ടെൻഹാസിൻ്റെ റെസിഡൻഷ്യൽ ഭാഗത്ത് വിനോദ സഞ്ചാരികളും അവരുടെ പരിവാരങ്ങളുമായ വ്‌ലോഗർമാരും യൂട്യൂബർമാരും ക്യാമറാ സംഘങ്ങളും നിറഞ്ഞിരിക്കുന്നു. ഇത് പ്രദേശവാസികൾക്ക് ഏറെ...

ശക്തരായ റോട്ട് വീലർ; ലോകത്തിലെ ഏറ്റവും അപകടകാരികളായ നായകൾ

0
ലോകത്ത് ഏറ്റവും അപകടകാരികളായ 38 നായ ഇനങ്ങളുണ്ട്. "ലോകത്തിലെ അപകടകരമായ നായ്ക്കൾ" ഏതൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ നായകൾക്കും സങ്കൽപ്പിക്കാനാവാത്ത പരിക്കുകളും അപകടങ്ങളും ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില ഇനങ്ങളെ ശരിയായി പരിശീലിപ്പിച്ചില്ലെങ്കിൽ പ്രതികൂലമായി പ്രതികരിക്കാനോ...

കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ കാലിഫോർണിയൻ ജനത വീടുകളിൽ നിന്ന് പലായനം ചെയ്യുന്നു

0
അറുപതുകാരിയായ ടെറി മോറിനും ഭർത്താവ് ഡേവും ഒരു ബാർബർ ഷോപ്പിൽ ഇരിക്കുകയായിരുന്നു.ആ സമയത്ത് ദമ്പതികൾ രണ്ട് അതിഥികൾക്ക് ആതിഥേയത്വം നൽകാൻ വിളിച്ചിരുന്നു. എന്നാൽ അവരുടെ അതിഥികൾ താമസസ്ഥല ഉറങ്ങുകയാണെന്ന് മോറിൻ സംശയിച്ചു. അതിനാൽ...

‘നൈപുണ്യ പഠനം’; സർക്കാരിൻ്റെ കരുതൽ, അവർ പറക്കുന്നത് പുതിയ ഉയരങ്ങളിലേക്ക്‌

0
കണ്ണൂർ: പഠനം പൂർത്തീകരിക്കും മുമ്പേ വൻകിട കമ്പനികളിൽ ഉയർന്ന ജോലി നേടി പാലക്കാട് ജില്ലയിലെ 21 പെൺകുട്ടികൾ. പാലക്കാട് ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാർഥിനികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി എൻടിടിഎഫുമായി...

‘ബുൾഡോസർ നീതി’ അംഗീകരിക്കാനാവില്ല: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ അന്തിമ വിധി ഇങ്ങനെ

0
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി വിരമിക്കുന്നതിന് മുമ്പുള്ള തൻ്റെ അന്തിമ വിധിന്യായത്തിൽ സ്വത്ത് നശിപ്പിക്കുമെന്ന ഭീഷണിയിലൂടെ പൗരന്മാരുടെ ശബ്‌ദം നിശബ്ദമാക്കരുതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. നിയമവാഴ്‌ച ഭരിക്കുന്ന ഒരു സമൂഹത്തിൽ 'ബുൾഡോസർ നീതി' അംഗീകരിക്കാനാവില്ലെന്ന്...

Featured

More News