19 April 2025

സിഎംആർഎൽ എക്‌സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചു. ഇൻ്റെറിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എംആർ അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എല്ലാവർക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയു‍ടെ ഉത്തരവ്. സിഎംആ‌ർഎൽ, എക്‌സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ അന്വേഷണം നടന്ന സാഹചര്യത്തിൽ അതിന് പുറമെ ഒരു സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നുള്ള കാര്യമാണ് കോടതി പരിശോധിക്കുന്നത്.

ഹർജിയിൽ സിഎംആർഎൽ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കോടതി ഇൻകംടാക്‌സ് ഇൻ്റെറിം സെറ്റിൽമെന്‍റ് ബോർഡിലെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ കൂടി പരിശോധിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഇൻ്റെറിം സെറ്റിൽമെന്‍റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന എല്ലാവരുടേയും വിശദാംശങ്ങൾ നൽകാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്എഫ്ഐഒയുടെ അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ എത്തുകയും കുറ്റം ചുമത്തുകയുമെല്ലാം ചെയ്‌തിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ കോടതിയിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഒരു സ്റ്റാറ്റ്സ്കോ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതിയിൽ വ്യക്തമാക്കി. കേസ് മെയ് 27‌ന് വീണ്ടും പരി​ഗണിക്കും.

എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്‌ത്‌ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ‌റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പ്രതികള്‍ക്ക് സമന്‍സ് അടക്കം അയക്കുന്നത് തടഞ്ഞു കൊണ്ടായിരുന്നു കോടതി ഉത്തരവ്. കൂടാതെ സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

Share

More Stories

ഓൺലൈൻ പരസ്യ വിപണി നിയമവിരുദ്ധമായി കുത്തകയാക്കി മാറ്റി; ഗൂഗിൾ യുഎസ് ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചു: യുഎസ് ജഡ്ജി

0
ഓൺലൈൻ പരസ്യ വിപണി നിയമവിരുദ്ധമായി കുത്തകയാക്കി മാറ്റുന്നതിലൂടെ ടെക് ഭീമനായ ഗൂഗിൾ യുഎസ് ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചുവെന്ന് ഒരു ഫെഡറൽ ജഡ്ജി വിധിച്ചു, ഇത് കമ്പനിയെ അവരുടെ പരസ്യ ബിസിനസിന്റെ ഭാഗങ്ങൾ വിൽക്കാൻ...

‘ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ അവകാശമാണെന്ന വിവരം അറിഞ്ഞിരിക്കണം’: കപില്‍ സിബല്‍

0
ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിൻ്റെ പരമാര്‍ശത്തില്‍ മറുപടിയുമായി രാജ്യസഭാംഗം കപില്‍ സിബല്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് കപില്‍ സിബല്‍. ജൂഡിഷ്യറിയുടെ തീരുമാനങ്ങള്‍ എതിരാകുമ്പോള്‍...

ഗാന്ധിജിയുടെ നാട്ടിൽ ഇനി മദ്യം ലഭിക്കും; ഗിഫ്റ്റ് സിറ്റിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

0
മദ്യ നിരോധനം നിലവിലുണ്ടെങ്കിലും ഗാന്ധിജിയുടെ നാട്ടില്‍ ഇനി മദ്യം ലഭിക്കും. സംസ്ഥാനത്തേക്ക് വരുന്ന വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി . ദുബായ്, സിംഗപ്പൂർ...

‘പൊലീസിന് ചോദ്യം ചെയ്യണം’; നടൻ ഷൈനിൻ്റെ വീട്ടിലെത്തി നോട്ടീസ് നൽകി

0
നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തിയത്. ശനിയാഴ്‌ച പൊലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ചാണ് പൊലിസ് നോട്ടിസ്...

സ്ത്രീയായി ജനിച്ചിരുന്നെങ്കിൽ കമൽഹാസനെ വിവാഹം കഴിക്കുമായിരുന്നു: ശിവ രാജ്കുമാർ

0
കന്നഡ നടൻ ശിവ രാജ്കുമാർ ചെന്നൈയിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പ്രശസ്ത നടൻ കമൽ ഹാസനെക്കുറിച്ച് ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തി. ശിവ രാജ്കുമാറിനൊപ്പം സഹതാരങ്ങളായ ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ...

‘ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി ഇടത് മുന്നണി’; നിലമ്പൂരില്‍ ജനങ്ങള്‍ മറുപടി നല്‍കും: സിപിഐഎം

0
ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ പിവി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായി, നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം. ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമെന്നും ജനങ്ങള്‍ ഇതിന് മറുപടി നടല്‍കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വിപി അനില്‍...

Featured

More News