15 March 2025

കേരളത്തിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

പകൽ പത്ത് മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്

അൾട്രാവയലറ്റ് വികിരണങ്ങൾ ഉയർന്ന തോതിൽ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറത്തെ പൊന്നാനി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള യുവി മീറ്ററുകളിലാണ് അൾട്രാവയലറ്റ് വികിരണത്തിൻ്റെ തീവ്രത 11 എന്ന അപകടകരമായ സൂചികയിൽ എത്തിയത്.

കൊല്ലം ജില്ലയിൽ പത്തും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒമ്പതും, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എട്ടും എന്ന നിലയിൽ അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതിനാൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

സുരക്ഷാ മുൻകരുതലുകൾ

പകൽ പത്ത് മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്‌ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്‌മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Share

More Stories

‘ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ’ എന്ന് സംശയമുള്ള മാതൃഭൂമി ന്യൂസ് ടൈറ്റിൽ മാറ്റേണ്ട ആവശ്യമില്ല

0
| ശ്രീകാന്ത് പികെ 'ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ' എന്ന് മാതൃഭൂമി ന്യൂസ് ചാനൽ ടൈറ്റിൽ കൊടുത്ത് പ്രൈം ടൈം ചർച്ച നടത്താൻ പോകുന്ന കാർഡ് കണ്ടു. ടൈറ്റിൽ പിന്നീട് മാറ്റിയത്രേ. സ്റ്റാർട് അപ്പ് എന്ന...

ചരിത്രപ്രസിദ്ധമായ പുഷ്പബന്ത പാലസിൽ ആഡംബര ഹോട്ടൽ നിർമ്മിക്കുന്നു; ത്രിപുര സർക്കാർ ടാറ്റ ഗ്രൂപ്പുമായി ധാരണയിൽ

0
ആദിവാസി യുവജന സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ബിജെപിയുടെ സഖ്യകക്ഷിയായ തിപ്ര മോത്തയുടെ തലവൻ പ്രദ്യോത് കിഷോർ ദേബ്ബർമയുടെയും എതിർപ്പുകൾ അവഗണിച്ച്, ചരിത്രപ്രസിദ്ധമായ പുഷ്പബന്ത പാലസിൽ ഒരു ആഡംബര ഹോട്ടൽ നിർമ്മിക്കുന്നതിനായി ത്രിപുര സർക്കാർ...

ഹൃദയാഘാത പ്രതിരോധ വാക്സിൻ: ചൈനീസ് ശാസ്ത്രജ്ഞർ മുന്നേറ്റം കൈവരിച്ചു

0
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ് ഹൃദയാഘാതം തടയാൻ സാധ്യതയുള്ള ഒരു വാക്സിൻ ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തു . നാൻജിംഗ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ നല്ല ഫലങ്ങൾ നൽകി....

കേരളത്തിന് 5990 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

0
കേരളത്തിന് അടിയന്തിരമായി 5990 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രസർക്കാർ . അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കടമെടുപ്പിന് അനുമതി...

‘ലോക ഉറക്ക ദിനം’; സുഖമായി ഉറങ്ങിക്കോളൂ, എന്നാൽ ഇവയൊക്കെ ശ്രദ്ധിക്കണം

0
മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുന്നു. ഉറക്കത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവർ ആരാണ്? ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട...

നിറങ്ങളുടെ ഹോളി ഉത്സവം രാജ്യമെമ്പാടും ആവേശത്തോടെ ആഘോഷിക്കുന്നു

0
രാജ്യമെമ്പാടും ഹോളി സന്തോഷത്തോടെയും ആഘോഷത്തോടെയും ആഘോഷിക്കുന്നു. നിറങ്ങളുടെ ഈ ഉത്സവത്തിൽ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും വർണങ്ങളിൽ ആളുകൾ നനയുകയാണ്. ഇത്തവണ ഹോളിയും റമദാനിലെ ജുമ്മേ കി നമസ്‌കാരവും ഒരേ ദിവസം വരുന്നതിനാൽ ഭരണകൂടം കർശനമായ...

Featured

More News