8 March 2026

ചാവേറായി പാക്കിസ്ഥാനില്‍ പോകാം, മോദിയും അമിത് ഷായും അനുവദിക്കണം: കര്‍ണാടക മന്ത്രി

നമ്മള്‍ ഹിന്ദുസ്ഥാനികള്‍ക്ക് ഇപ്പോള്‍ പാകിസ്ഥാനുമായി യാതൊരു ബന്ധവും അവശേഷിക്കുന്നില്ലെന്നും മന്ത്രി

പാക്കിസ്ഥാനെതിരെ ചാവേറാകാന്‍ ഒരുക്കമാണെന്ന് കര്‍ണാടകാ മന്ത്രി. പാകിസ്ഥാനെതിരെ യുദ്ധത്തിന് താന്‍ പോവാന്‍ തയ്യാറെന്നാണ് ഭവന വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പ്രഖ്യാപിച്ചു. ശരീരത്തില്‍ ബോംബ് കെട്ടി പോകാമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇതിന് അനുവാദം തരണമെന്നും മന്ത്രി പറഞ്ഞു.

ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്ന് അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ട ആളാണ് സമീര്‍ അഹമ്മദ് ഖാന്‍. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അസംബ്ലിയിലേക്ക് എത്തിയത്.

നമ്മള്‍ ഹിന്ദുസ്ഥാനികള്‍ക്ക് ഇപ്പോള്‍ പാകിസ്ഥാനുമായി യാതൊരു ബന്ധവും അവശേഷിക്കുന്നില്ലെന്നും ചാവേറാകാന്‍ തയ്യാറെന്ന് താന്‍ തമാശ പറയുകയോ പെട്ടെന്നുള്ള വികാരത്തിന് പുറത്ത് പറയുന്നതോ അല്ലെന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

പാകിസ്ഥാനുമായി ഒരു യുദ്ധമുണ്ടാകുന്നത് ഉചിതമാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിയില്‍ നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.

Share

More Stories

നേപ്പാളിലെ ഏക കുബേരൻ; പക്ഷെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു

0
നേപ്പാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലങ്ങൾ പുറത്തുവരുന്നു. രാജ്യത്തെ ഏക ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ബിനോദ് ചൗധരിക്ക് ഈ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നു. നേപ്പാളി കോൺഗ്രസ് പാർട്ടിക്കുവേണ്ടി അദ്ദേഹം നവാൽ...

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

Featured

More News