ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) അതിൻ്റെ എല്ലാ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ), ഓൺലൈൻ പ്രോഗ്രാമുകൾക്കുള്ള പ്രവേശന സമയപരിധി മാർച്ച് 15 വരെ വീണ്ടും നീട്ടി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignouadmission.samarth.edu.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
രജിസ്റ്റർ ചെയ്യാനുള്ള ഘട്ടങ്ങൾ
ഘട്ടം 1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക, ignouadm.samarth.edu.in
ഘട്ടം 2. ഹോംപേജിലെ ‘പുതിയ രജിസ്ട്രേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക
ഘട്ടം 4. രജിസ്ട്രേഷന് ശേഷം ഉപയോക്തൃനാമവും പാസ്‌വേഡും കൊണ്ട് ലോഗിൻ ചെയ്യുക.
ഘട്ടം 5. അക്കാദമിക് വിശദാംശങ്ങൾ നൽകി ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.
ആവശ്യമുള്ള രേഖകൾ
രജിസ്ട്രേഷന് ഈ രേഖകൾ ആവശ്യമാണ്:
സ്‌കാൻ ചെയ്‌ത ഒപ്പ് (100 KB-യിൽ താഴെ) സ്‌കാൻ ചെയ്‌ത പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോ (100 KB-യിൽ താഴെ)
അനുബന്ധ രേഖകൾ (ജനന തീയതി തെളിയിക്കുന്ന രേഖ, മാർക്ക് ഷീറ്റുകൾ, ബിരുദ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റുകൾ, വൈകല്യ സർട്ടിഫിക്കറ്റുകൾ, യുജിസി നെറ്റ്-ജെആർഎഫ് സർട്ടിഫിക്കറ്റുകൾ / യുജിസി നെറ്റ് സ്കോർ കാർഡുകൾ മുതലായവ) (500 കെബിയിൽ താഴെ)
റീഫണ്ട് ലഭിക്കുമോ?
രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല. എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ പ്രോഗ്രാം ഫീസ് തിരികെ നൽകുന്നതാണ്. പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് അഭ്യർത്ഥന നടത്തിയാൽ മുഴുവൻ പ്രോഗ്രാം ഫീസും തിരികെ നൽകും.
പ്രവേശനം സ്ഥിരീകരിച്ചതിന് ശേഷം റീഫണ്ട് അഭ്യർത്ഥന നടത്തുകയാണെങ്കിൽ പ്രോഗ്രാം ഫീസിൻ്റ 15% കുറച്ചതിന് ശേഷം റീഫണ്ട് നൽകും. പരമാവധി 2,000 രൂപ. ഒരു വിദ്യാർത്ഥി പഠന സാമഗ്രികളുടെ സോഫ്റ്റ് കോപ്പി തിരഞ്ഞെടുക്കുക ആണെങ്കിൽ രജിസ്ട്രേഷൻ ഫീസ് മാത്രം കുറച്ചതിന് ശേഷം ഫീസ് തിരികെ നൽകും.