2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഭരണ – പാർട്ടികളായ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയും കോൺഗ്രസിന് 288.9 കോടി രൂപയും ലഭിച്ചെന്നും കണക്കുകൾ പറയുന്നു.
ഇതെല്ലാം വിവിധ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായാണ് ബിജെപിക്ക് സംഭാവനയായി 2,244 കോടി രൂപ ലഭിച്ചത്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തിൽ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്.
ഇതോടൊപ്പം പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്ക് ലഭിച്ചു. എന്നാൽ, , കോൺഗ്രസിന് 2023-24ൽ 288.9 കോടി രൂപലഭിച്ചപ്പോൾ മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു.
പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് കോൺഗ്രസിന് 156.4 കോടി രൂപ സംഭാവന നൽകി. 2023-24ൽ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോൺഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്. 2022-23-ൽ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവരാണ് മുന്നിൽ.