ലോകമാകെ സ്ട്രോക്ക് ഒരു പുതിയ പകർച്ചവ്യാധിയായി ഉയർന്നുവന്നിരിക്കുന്നു. ലോകമെമ്പാടും പ്രതിവർഷം 15 മുതൽ 20 ലക്ഷം വരെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പക്ഷാഘാതം നേരിടുന്നവരിൽ പലരും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ എത്താത്തതിനാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
നിലവിൽ “ഇന്ത്യയിൽ പ്രതിദിനം ഏകദേശം 3,000-4,000 സ്ട്രോക്കുകൾ സംഭവിക്കുന്നു, എന്നിട്ടും അവയിൽ 2-3 ശതമാനത്തിൽ കൂടുതൽ ചികിത്സിക്കുന്നില്ല,” ഇന്ന് ഒരു വിദഗ്ധൻ മുന്നറിയിപ്പ് നൽകി. ഒരു വാർത്താ സമ്മേളനത്തിൽ സംസാരിച്ച ഐവി ഹോസ്പിറ്റലിലെ (മൊഹാലി) സീനിയർ ന്യൂറോ സർജൻ ഡോ വിനീത് സാഗർ പറയുന്നത് “ലോകമെമ്പാടുമുള്ള സ്ട്രോക്ക് സംഭവങ്ങൾ പ്രതിവർഷം 60-100/1,00,000 ആളുകളാണ്. എന്നിരുന്നാലും, ഇന്ത്യയിൽ ഇത് പ്രതിവർഷം 145/1,00,000 ആണെന്ന് കണക്കാക്കപ്പെടുന്നു.”- എന്നാണ്.
ആഗോളതലത്തിലുള്ള സ്ട്രോക്ക് കേസുകളിൽ 60 ശതമാനവും ഇന്ത്യയിലാണെന്ന് ന്യൂറോളജിസ്റ്റ് ഡോ സ്വാതി ഗാർഗ് അഭിപ്രായപ്പെട്ടു.