കാൻസർ രോഗികൾക്കും, പ്രമേഹ രോഗികൾക്കും പ്രയോചനകരമായ ആദ്യത്തെ തദ്ദേശ ആൻ്റിബയോട്ടിക്ക് ഇന്ത്യ വികസിപ്പിച്ചെടുത്തുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പ്രതിരോധ ശേഷിയുള്ള ശ്വാസകോശ അണുബാധകൾക്ക് എതിരെ പ്രവർത്തിക്കുന്ന ആൻ്റിബയോട്ടിക്കാണ് ‘നാഫിത്രോമൈസിൻ’.
പ്രശസ്‌ത സ്വകാര്യ ഫാർമ ഹൗസായ വോക്കാർഡുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റിൻ്റെ ബയോടെക്നോളജി വകുപ്പ് വികസിപ്പിച്ചെടുത്ത ആൻ്റിബയോട്ടിക്കാണ് നാഫിത്രോമൈസിൻ.
ഈ ആൻ്റിബയോട്ടിക്ക് അസിത്രോമൈസിനേക്കാൾ പത്ത് മടങ്ങ് വീര്യവും, എട്ട് മടങ്ങ് മികച്ച ശ്വാസകോശ വ്യാപനവും വഗ്‌ദാനം നൽകുന്നു. പ്രത്യേകിച്ച് കാൻസർ രോഗികൾ, പ്രമേഹ രോഗികൾ തുടങ്ങിയ ദുർബല രോഗങ്ങളുള്ളവർക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്യും.























