6 March 2026

ഇന്ത്യ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി

ഇന്ത്യയുടെ അടുത്ത ലക്ഷ്യം ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആകുക

ജപ്പാനെ മറികടന്ന് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ചരിത്രപരമായ സ്ഥാനം നേടിയിരിക്കുന്നു. ഇനി ജർമ്മനിയുടെ ഊഴമാണ്. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം വരും വർഷങ്ങളിൽ ഇന്ത്യയുടെ അടുത്ത ലക്ഷ്യമാണെന്ന് തോന്നുന്നു. ഏറ്റവും പുതിയ കണക്കുകളും ആഗോള സാമ്പത്തിക വിശകലനവും സൂചിപ്പിക്കുന്നത് ഇന്ത്യയുടെ വികസന യാത്ര ഇപ്പോൾ അവസാനിക്കാൻ പോകുന്നില്ലെന്ന്.

ഇന്ത്യ നാലാമത്തെ സമ്പദ്‌വ്യവസ്ഥ

നീതി ആയോഗ് ഭരണസമിതിയുടെ പത്താം യോഗത്തിന് ശേഷം ഇന്ത്യ ഇപ്പോൾ 4,000 ബില്യൺ ഡോളറിൻ്റെ (4 ട്രില്യൺ ഡോളർ) സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ബിവിആർ സുബ്രഹ്മണ്യം അടുത്തിടെ ഒരു വലിയ പ്രഖ്യാപനം നടത്തി. ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഡാറ്റ പ്രകാരം ഇന്ത്യ ഇപ്പോൾ ജപ്പാനേക്കാൾ വലുതാണെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ശക്തി പ്രാപിക്കുക മാത്രമല്ല, സ്ഥിരതയോടെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിൻ്റെപ്രസ്‌താവന സ്ഥിരീകരിക്കുന്നു.

ഇനി കണ്ണുകൾ ജർമ്മനിയിലേക്ക്

ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഇപ്പോൾ വ്യക്തമാണ്. ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആകുക. സുബ്രഹ്മണ്യത്തിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യ അതിൻ്റെ പദ്ധതികളിലും നയപരമായ ചിന്തകളിലും ഉറച്ചുനിന്നാൽ അടുത്ത 30 മുതൽ 36 മാസത്തിനുള്ളിൽ അതായത് 2027-28 ആകുമ്പോഴേക്കും ഇന്ത്യക്ക് അഞ്ചു ട്രില്യൺ ഡോളറിലധികം സമ്പദ്‌വ്യവസ്ഥയായി മാറാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, ജർമ്മനിയെ മറികടക്കുക എന്നത് ഇപ്പോൾ ഒരു സാധ്യത മാത്രമല്ല, ശക്തമായ ഒരു ലക്ഷ്യവുമായി മാറിയിരിക്കുന്നു.

ഐഎംഎഫ്- ലോക ബാങ്ക് കണക്കുകൾ

ആഗോള അനിശ്ചിതത്വങ്ങൾക്ക് ഇടയിലും, നീതി ആയോഗ് മാത്രമല്ല, അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വളർച്ചാ നിരക്ക് 6% ന് മുകളിൽ തുടരുമെന്ന് ഐ‌എം‌എഫും ലോക ബാങ്കും വിശ്വസിക്കുന്നു. ഇത് എല്ലാ പ്രധാന വികസിത, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും വേഗതയേറിയതാണ്.

ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോഗ ശേഷി, യുവജനസംഖ്യ, ഡിജിറ്റൽ പരിവർത്തനത്തിൻ്റെ വേഗത എന്നിവ രാജ്യത്തെ സാമ്പത്തികമായി വളരെ ആകർഷകം ആക്കിയിട്ടുണ്ടെന്ന് ഈ ആത്മവിശ്വാസം കാണിക്കുന്നു.

ട്രംപിൻ്റെ പ്രസ്‌താവന: സുബ്രഹ്മണ്യം പറഞ്ഞത്?

ആപ്പിൾ പോലുള്ള ബ്രാൻഡുകൾ ഭാവിയിൽ യുഎസിൽ ഉൽപ്പാദനം നടത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്‌താവനയെ കുറിച്ച് ചോദിച്ചപ്പോൾ, “ഡ്യൂട്ടി നിരക്കുകൾ എന്തായിരിക്കുമെന്ന് ഉറപ്പില്ല. പക്ഷേ കാര്യങ്ങൾ പോകുന്ന രീതിയിൽ ഇന്ത്യ വിലകുറഞ്ഞതും ഉൽപ്പാദനത്തിന് മികച്ചതുമായ സ്ഥലമായി മാറുകയാണ്” -സുബ്രഹ്മണ്യൻ പറഞ്ഞു.

സേവന മേഖലയിൽ മാത്രമല്ല, ഉൽപ്പാദന മേഖലയിലും ഇന്ത്യ ഒരു ആഗോള തലത്തിൽ മാറുകയാണെന്ന് അദ്ദേഹത്തിൻ്റെ പ്രസ്‌താവന സൂചിപ്പിക്കുന്നു. നിക്ഷേപത്തിലേക്കും സ്വകാര്യ വൽക്കരണത്തിലേക്കും ഉള്ള അടുത്ത ചുവട്, സർക്കാർ ആസ്‌തികൾ വിപണിയിൽ എത്തിക്കുന്നതിൻ്റെ രണ്ടാം ഘട്ടം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നിതി ആയോഗ് സിഇഒ അറിയിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് തുടർച്ചയായി സജീവമാണെന്ന് ഇത് വ്യക്തമാക്കുന്നു.

Share

More Stories

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

Featured

More News