15 November 2024

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

ഐസിസി പരാതിക്കാരിയുടെ മൊഴി എടുത്തില്ലെന്നും പ്രതിയുടെയും മറ്റു ചില അധ്യാപകരുടെയും മൊഴി മാത്രമാണ് എടുത്തതെന്നും കോടതി കണ്ടെത്തി

ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി.

റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌. ഐസിസി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിന് മുമ്പ്‌ സൂക്ഷ്‌മ പരിശോധന നടത്തണമെന്നും ജസ്റ്റിസ് എ.ബദറുദീൻ നിർദേശിച്ചു. ലെെംഗിക അധിക്ഷേപ കേസിൽ ഐസിസി കണ്ടെത്തലുകൾ അനുകൂലമായതിനാൽ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി തള്ളിയാണ് കോടതി ഉത്തരവ്‌.

കോളേജ് പ്രിൻസിപ്പലായ പ്രതി സഹഅധ്യാപികയോട് ലെെംഗിക പരാമർശങ്ങൾ നടത്തുകയും സസ്പെൻഷൻ, സ്ഥലമാറ്റ ഭീഷണികൾ ഉന്നയിച്ച് വഴങ്ങാൻ ആവശ്യപ്പെട്ടെന്നുമാണ് കേസ്. സ്റ്റാഫ് മീറ്റിങ്ങിൽ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഐസിസി റിപ്പോർട്ട് പരാതിക്കാരിയുടെ ആരോപണങ്ങൾ തള്ളിയതിനാൽ നടപടികൾ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ആവശ്യം.

പരാതിക്കാരിയുടെ മൊഴി ഐസിസി എടുത്തില്ലെന്നും പ്രതിയുടെയും മറ്റു ചില അധ്യാപകരുടെയും മൊഴി മാത്രമാണ് എടുത്തതെന്നും കോടതി കണ്ടെത്തി. പ്രതിക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയതെന്നും നിരീക്ഷിച്ചു. ലൈംഗിക പീഡനം, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസിൽ അന്വേഷണം തുടരാനും ഹൈക്കോടതി ഉത്തരവിട്ടു.

Share

More Stories

ശബരിമല മണ്ഡല- മകര വിളക്കിനൊരുങ്ങി; പ്രവേശനം വെള്ളിയാഴ്‌ച ഒരു മണി മുതൽ

0
മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്‌ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങൾ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. ശബരിമല...

‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

0
മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'അഫ്‌സ്‌പ' പ്രഖ്യാപിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം ആണ് അഫ്‌സ്‌പ. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോകുപിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌,...

സുപ്രീം കോടതി വനിതാ സർപഞ്ചിനെ തിരിച്ചെടുത്തു; ഛത്തീസ്‌ഗഡ്‌ സർക്കാരിന് പിഴ ചുമത്തി

0
ഒരു വിദൂര ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനെ 'നീതിക്കാത്ത കാരണങ്ങളാൽ' നീക്കം ചെയ്‌തതിന് ഛത്തീസ്‌ഗഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീം കോടതി. ഗ്രാമത്തലവൻ 'ബാബുവിൻ്റെ (ബ്യൂറോക്രാറ്റ്) മുമ്പാകെ ഭിക്ഷാപാത്രവുമായി' പോകണമെന്ന സംസ്ഥാനത്തിൻ്റെ ആഗ്രഹം...

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

0
വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ,...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

Featured

More News