24 February 2025

ഇന്ത്യയിൽ ഇന്റർനെറ്റിന് വേഗം കൂടും; സമുദ്രാന്തര കേബിൾ പദ്ധതി അവസാനഘട്ടത്തിൽ

സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖലയെയാണ് സബ്‌മറൈന്‍ കേബിള്‍ (സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല) എന്ന് വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലോകമെമ്പാടും ഉറപ്പുവരുന്നത് ഈ കേബിളുകളാണ്.

ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ ഗതിവേഗം ഉടനുയരും. മൂന്ന് പുതിയ സമുദ്രാന്തര്‍ വാർത്താവിനിമയ കേബിള്‍ പദ്ധതികള്‍ വികസനപാതയിലാണ്. ഇതോടെ നാലുമടങ്ങ് ഇന്‍റര്‍നെറ്റ് കപ്പാസിറ്റി ഉയരും എന്നാണ് പ്രതീക്ഷ.

ഇന്‍റര്‍നെറ്റ് വേഗവും വര്‍ധിക്കും. ഈ കേബിള്‍ പദ്ധതികള്‍ ഉദ്ഘാടനത്തോട് അടുക്കുന്നതായി ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണ് ഈ മൂന്ന് സമുദ്രാന്തര കേബിൾ പദ്ധതികൾ.

ഇവ ഒക്ടോബറിനും 2025 മാര്‍ച്ചിനും മധ്യേ പ്രവര്‍ത്തനക്ഷമമാകും എന്നാണ് പ്രതീക്ഷ. നിലവിലുള്ള സമുദ്രാന്തര്‍ വാർത്താവിനിമയ കേബിളുകളുടെ കപ്പാസിറ്റി നാലുമടങ്ങ് കൂട്ടുകയാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് രാജ്യത്ത് പുരോഗമിക്കുന്ന 5ജി വിന്യാസത്തിനും സഹായകമാകും.

സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖലയെയാണ് സബ്‌മറൈന്‍ കേബിള്‍ (സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല) എന്ന് വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലോകമെമ്പാടും ഉറപ്പുവരുന്നത് ഈ കേബിളുകളാണ്. ഇത്തരം ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖയിലൂടെ ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും കടല്‍മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു.

മുന്ന് പുതിയ വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഇന്‍റര്‍നെറ്റ് വേഗ വര്‍ധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 2ആഫ്രിക്ക കേബിള്‍ സിസ്റ്റം ലോകത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ വാർത്താവിനിമയ കേബിള്‍ ശൃംഖലകളിലൊന്നാണ്.

45,000 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ കേബിള്‍ നെറ്റ്‌വര്‍ക്കിന് 180 ടിബിപിഎസ് കപാസിറ്റിയുണ്ട്. 33 രാജ്യങ്ങളെ ഈ നെറ്റ്‌വര്‍ക്ക് ബന്ധിപ്പിക്കുന്നു. അതേസമയം 16,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ഏഷ്യ-എക്‌സ്‌പ്രസിനും, 9,775 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസിനും 200 ടിബിപിഎസ് ആണ് ഡാറ്റ കപ്പാസിറ്റി

Share

More Stories

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Featured

More News