ഓഹരി വിപണി ലാഭ നഷ്‌ട സാധ്യത ഒരുപോലെയുള്ള ഇടമാണ്. എടിവി പ്രൊജെക്ട്സ് ഇന്ത്യ കമ്പനിയിൽ വിശ്വാസം അർപ്പിച്ചവർക്കൊന്നും തെറ്റുപറ്റിയില്ലെന്നാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ ഓഹരി വിപണിയിൽ കമ്പനി ഓഹരി നൽകിയ റിട്ടേൺ വ്യക്തമാക്കുന്നത്.
ഈ വർഷത്തിൻ്റെ തുടക്കം മുതൽ ഇതുവരെ 110 ശതമാനമാണ് കമ്പനി വളർച്ച കൈവരിച്ചത്. 15.25 രൂപയായിരുന്ന ഓഹരി വില ഇപ്പോൾ 32.50 രൂപയായി വളർന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെ വിപണിയിലാകെ ഉണ്ടായ തിരിച്ചടിയെ തുടർന്ന് 10 ശതമാനം മൂല്യം ഇടിയുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനിടെ 35 ശതമാനം വളർച്ചയാണ് കമ്പനി നേടിയതെന്നതും സുപ്രധാനമാണ്.
ഒരു വർഷം മുമ്പ് കമ്പനിയുടെ ഓഹരി വില 14.6 രൂപയായിരുന്നു. 125 ശതമാനമാണ് കഴിഞ്ഞ 12 മാസത്തെ റിട്ടേൺ. അഞ്ച് വർഷം മുമ്പ് ഈ കമ്പനിയുടെ ഓഹരിക്ക് വെറും നാല് രൂപ മാത്രമായിരുന്നു വിലയെന്നത് കൂടി പരിഗണിക്കുമ്പോഴാണ് എടിവി പ്രൊജക്ട്സിൻ്റെ വളർച്ച വ്യക്തമായി മനസിലാവുന്നത്.
അഞ്ച് വർഷം മുമ്പ് കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് ഇപ്പോൾ എട്ട് ലക്ഷം രൂപയുടെ ഓഹരികളാണ് കൈയ്യിലുള്ളത്. ഈ വർഷം ആദ്യം ഒരു ലക്ഷം രൂപയ്ക്ക് ഓഹരി വാങ്ങിയവരുടെ ഇപ്പോഴത്തെ ഓഹരി മൂല്യം 2.10 ലക്ഷം രൂപയാണ്. ആറ് മാസം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം ഇപ്പോൾ 1.35 ലക്ഷമായും മാറിയിട്ടുണ്ട്. എന്നാൽ വിപണി വൻ തിരിച്ചടി നേരിട്ട കഴിഞ്ഞ ഒരു മാസത്തിൽ ഒരു ലക്ഷം രൂപ 90000 രൂപയായി കുറയുകയും ചെയ്‌തു. എങ്കിലും കമ്പനിയുടെ ഓഹരി മൂല്യം ഇനിയും ഉയരുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
കമ്പനിയിൽ എൽഐസിക്കും പങ്കാളിത്തമുണ്ട്. ജൂലൈ- സെപ്തംബർ പാദവാർഷിക റിപ്പോർട്ട് പ്രകാരം എൽഐസി 995241 ഓഹരികൾ കൈവശം വെച്ചിട്ടുണ്ട്. കമ്പനിയുടെ ആകെ ഓഹരിയുടെ 1.87 ശതമാനം വരുമിത്. ബിഎസ്ഇയിലാണ് ഈ ഓഹരി ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. വ്യാഴാഴ്‌ച വ്യാപാരം അവസാനിച്ചപ്പോഴത്തെ കണക്ക് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 172 കോടി രൂപയാണ്. കഴിഞ്ഞ 52 ആഴ്‌ചയിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന ഓഹരി വില 41.50 രൂപയും ഏറ്റവും താഴ്ന്ന ഓഹരി വില 13.63 രൂപയുമാണ്.
നാലാമിടം.ഇൻ ഈ വാർത്ത പിന്തുടർന്ന് എടിവി പ്രൊജെക്ട്സ് ഇന്ത്യ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആരെയും പ്രേരിപ്പിക്കുന്നില്ല. ഓഹരി വിപണി താഴ്ന്ന് നിക്ഷേപിച്ച പണത്തി ൻ്റെ റിട്ടേൺ കുറവായി ലഭിച്ചാൽ സ്വന്തം ഉത്തരവാദിത്വമായി കാണേണ്ടതായും അറിയിക്കുന്നു.