11 March 2025

‘ഭീഷണി’യുടെ പേരിൽ ചർച്ചക്ക് പോകില്ല; യുഎസ് ചർച്ചകൾ ഇറാൻ നിരസിച്ചു

ഇറാനെതിരെ "പരമാവധി സമ്മർദ്ദം" ചെലുത്തുക എന്ന തൻ്റെ നയം ട്രംപ് പുനഃസ്ഥാപിച്ചു

ഇറാഖിന് ഷിയാ അയൽക്കാരനിൽ നിന്ന് വൈദ്യുതി വാങ്ങാൻ അനുവദിച്ച ഉപരോധ ഇളവ് അവസാനിപ്പിച്ചു കൊണ്ട് ടെഹ്‌റാനിൽ സമ്മർദ്ദം ചെലുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചതിനെ തുടർന്ന് “ഭീഷണിപ്പെടുത്തലിൽ” ചർച്ച നടത്തില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.

ആണവ പരിപാടിയുടെ സൈനിക വൽക്കരണ സാധ്യതയെ കുറിച്ചുള്ള യുഎസ് ആശങ്കകൾ പരിഹരിക്കുന്നതിനായി ടെഹ്‌റാൻ ചർച്ചകൾക്ക് തുറന്നിരിക്കാമെന്ന് ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇറാൻ്റെ ദൗത്യസംഘം ഞായറാഴ്‌ച സൂചിപ്പിച്ചിരുന്നു.

എന്നാൽ തിങ്കളാഴ്‌ച ഇറാൻ്റെ ഉന്നത നയതന്ത്രജ്ഞൻ അത്തരം ചർച്ചകൾക്ക് വാതിൽ കൊട്ടിയടച്ചു. ടെഹ്‌റാൻ്റെ ആണവ പരിപാടി എപ്പോഴും പൂർണ്ണമായും സമാധാനപരമാണെന്നും അതിനാൽ “അതിൻ്റെ ‘സാധ്യതയുള്ള സൈനിക വൽക്കരണം’ എന്നൊന്നില്ല” -എന്നും പറഞ്ഞു.

“സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി ഞങ്ങൾ ചർച്ച നടത്തില്ല. വിഷയം എന്തുതന്നെയായാലും ഞങ്ങൾ അത് പരിഗണിക്കുക പോലുമില്ല,” -വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗച്ചി എക്‌സിൽ പറഞ്ഞു.

ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷം ഇറാനെതിരെ “പരമാവധി സമ്മർദ്ദം” ചെലുത്തുക എന്ന തൻ്റെ നയം ട്രംപ് പുനഃസ്ഥാപിച്ചു. പ്രത്യേകിച്ച് അവരുടെ എണ്ണ വ്യവസായത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാപകമായ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തി.

ഇറാഖിൻ്റെ ഉപരോധ ഇളവ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് “ഇറാനെ സാമ്പത്തികമായ ഒരു ആശ്വാസം അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ” ആണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്‌ച പറഞ്ഞു. ഇറാഖിന് ഗ്യാസിൻ്റെയും വൈദ്യുതിയുടെയും മൂന്നിലൊന്ന് ഇറാൻ നൽകുന്നു. ഇത് ടെഹ്‌റാന് ഗണ്യമായ വരുമാനം നൽകുന്നു.

“ഇറാൻ്റെ ആണവ പദ്ധതിയെ സൈനിക വൽക്കരിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യമെങ്കിൽ അത്തരം ചർച്ചകൾ പരിഗണനയ്ക്ക് വിധേയമായേക്കാം,” -മിഷനിൽ നിന്നുള്ള ഒരു പ്രസ്‌താവനയിൽ പറയുന്നുണ്ട്.

“ബരാക് ഒബാമയ്ക്ക് നേടിയെടുക്കാൻ കഴിയാതെ പരാജയപ്പെട്ടത് ഇപ്പോൾ നേടിയെന്ന് അവകാശപ്പെടാൻ ഇറാൻ്റെ സമാധാനപരമായ ആണവ പദ്ധതി പൊളിച്ചുമാറ്റുക എന്നതായിരിക്കണം ലക്ഷ്യമെങ്കിൽ അത്തരം ചർച്ചകൾ ഒരിക്കലും നടക്കില്ല,” -എന്ന് പറഞ്ഞു വെച്ചു.

ഒബാമയുടെ കീഴിൽ ഇറാനുമായി ചർച്ച നടത്തിയ ആണവ കരാർ ട്രംപ് ഉപേക്ഷിച്ചതിനെ തുടർന്ന് 2018ൽ വാഷിംഗ്ടൺ ടെഹ്‌റാനിൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയപ്പോഴാണ് ഇറാഖിനുള്ള ഇളവ് നിലവിൽ വന്നത്.

ഇറാനിയൻ ഊർജ്ജ സ്രോതസുകളെ ആശ്രയിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ബാഗ്‌ദാദിലെ യുഎസ് എംബസിയുടെ വക്താവ് ഞായറാഴ്‌ച ബാഗ്‌ദാദിനോട് ആവശ്യപ്പെട്ടു.

“ഇറാൻ്റെ ആണവ ഭീഷണി അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി വെട്ടിക്കുറയ്ക്കുക, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നത് തടയുക എന്നിവയാണ് പ്രസിഡന്റിൻ്റെ പരമാവധി സമ്മർദ്ദ പ്രചാരണത്തിൻ്റെ ലക്ഷ്യം,” -വക്താവ് പറഞ്ഞു.

2015ൽ ഒബാമ സഹായിച്ച ടെഹ്‌റാനും പ്രധാന ശക്തികളും തമ്മിലുള്ള ചർച്ചകൾക്ക് സഹായകമായ ഒരു സുപ്രധാന കരാർ ഇറാൻ ആണവ പദ്ധതി നിർത്തലാക്കുന്നതിന് പകരമായി ഉപരോധങ്ങളിൽ ഇളവ് വാഗ്‌ദാനം ചെയ്‌തു.

ആണവായുധങ്ങൾ തേടുന്നത് നിഷേധിക്കുന്ന ടെഹ്‌റാൻ ട്രംപ് അതിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യം ആണവ കരാറിൽ ഉറച്ചുനിന്നു. പക്ഷേ, പിന്നീട് പ്രതിജ്ഞാ ബദ്ധതകളിൽ നിന്ന് പിൻവാങ്ങി. ഇറാൻ തീരുമാനിച്ചാൽ ഒരു ആണവ ബോംബ് നിർമ്മിക്കാൻ വെറും ആഴ്‌ചകൾ മാത്രമേ വേണ്ടിവരൂ എന്ന് യുഎസ് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

Share

More Stories

പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ അനുവദിക്കരുത്; നിയന്ത്രണങ്ങളോടെ ഐപിഎൽ 2025 ആരംഭിക്കുന്നു

0
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉടൻ ആരംഭിക്കാൻ പോകുന്നു. ടൂർണമെന്റിന്റെ 18-ാം പതിപ്പ് മാർച്ച് 22 മുതൽ മെയ് 25 വരെ നടക്കും. പരിപാടിക്ക് മുന്നോടിയായി, കേന്ദ്ര സർക്കാർ ഐപിഎൽ സംഘാടകർക്ക് നിർണായക...

‘ശ്രീ ചൈതന്യ’ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്

0
ഇന്ത്യയിലുടനീളമുള്ള ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദായനികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലെ ശ്രീ ചൈതന്യ കോളേജുകളുടെ ശാഖകളിൽ ഒരേസമയം...

‘കേരളത്തില്‍ ലൗ ജിഹാദ് കേസില്ല’; പിസി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

0
ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പിസി ജോര്‍ജ് നടത്തുന്നത് കള്ള പ്രചാരണമാണെന്നും...

നെജാ 2; ലോകത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ആനിമേറ്റഡ് ചിത്രം

0
ലോകത്ത് ഏറ്റവും അധികം പണം വാരിയ ആനിമേറ്റഡ് ചലച്ചിത്രം നിർമ്മിച്ചുവെന്ന ഖ്യാതി ഹോളിവുഡിലെ ഭീമൻ പ്രൊഡക്ഷൻ സ്റ്റുഡിയോകളായ ഡിസ്‌നിക്കോ, പിക്‌സാറിനോ ഒന്നും അല്ല. ചെങ്ങടു കോകോ കാർട്ടൂൺ, ബെയ്‌ജിങ്‌ എൻലൈറ് മീഡിയ എന്നീ...

ഐസിസി ‘രോഹിതിനെ പുറത്താക്കി’; ഞെട്ടിക്കുന്ന തീരുമാനം

0
2025 ചാമ്പ്യൻസ് ട്രോഫി അവസാനിച്ചു. 12 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും അഭിമാനകരമായ ട്രോഫി സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡിനെ...

‘യൂറോ- ഡോളർ യുദ്ധം’; റഷ്യൻ സ്വത്ത് കണ്ടുകെട്ടൽ യൂറോപ്പ് കടുത്ത വെല്ലുവിളികൾ നേരിടും

0
അതിവേഗം മാറി കൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ കരുതൽ കറൻസി എന്ന നിലയിൽ യൂറോയുടെ പദവിക്ക് നേരെ വെല്ലുവിളികൾ വർദ്ധിച്ചു വരുന്നു. മരവിപ്പിച്ച റഷ്യൻ ആസ്‌തികൾ പിടിച്ചെടുക്കാനുള്ള സാധ്യതയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഇപ്പോൾ യൂറോപ്യൻ...

Featured

More News