24 November 2024

അല്‍ഷിമേഴ്‌സ് രോഗം പകരുമോ?; സാധ്യതയുണ്ടെന്ന് പഠനം

രോഗത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ജനിതകപരമായും പാരിസ്ഥിതികമായതുമായ കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്.

മറവിയെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. എന്നാൽ അല്‍ഷിമേഴ്‌സ് ഒരു പകർച്ചവ്യാധിയാണോ? നാച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് അപൂര്‍വ സാഹചര്യങ്ങളിൽ അല്‍ഷിമേഴ്‌സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതിനു കരാണമാകുന്നതായി പറയുന്നു. രോഗികളായ ദാതാക്കളുടെ പിറ്റ്യൂട്ടറി ഗ്രന്ഥികളില്‍ നിന്ന് വളര്‍ച്ചാ ഹോര്‍മോണ്‍ സ്വീകരിച്ചവരില്‍ ആ ഹോര്‍മോണുകള്‍ രോഗകാരികളായതിനാല്‍ത്തന്നെ അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം അര്‍ഥമാക്കുന്നത്. വൈറല്‍-ബാക്ടീരിയല്‍ അണുബാധപോലെ പകരുന്ന ഒന്നല്ല അല്‍ഷിമേഴ്‌സ്. ഇത് വളരെ അപൂര്‍വമായി മനുഷ്യ കോശങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്.

ഓര്‍മശക്തിയെയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് രോഗമാണ് അല്‍ഷിമേഴ്‌സ്. ഡിമെന്‍ഷ്യയ്ക്കുള്ള പ്രധാന കാരണമാണ് ഇത്. രോഗം കൂടുന്നതനുസരിച്ച് ഓര്‍മശക്തി നഷ്ടമാകുക, ദിവസവും ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ അവസ്ഥകളിലേക്കെത്തും. സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി ജീവിതനിലവാരത്തെത്തന്നെ ഇത് തടസപ്പെടുത്തും. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ജനിതകപരമായും പാരിസ്ഥിതികമായതുമായ കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. ഇതുവരെ ഈ രോഗത്തിന് ചികിത്സ കണ്ടെത്തിയിട്ടില്ല.

അല്‍ഷിമേഴ്‌സിന്റേതായി ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം മറവിതന്നെയാണ്. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധിക്കാതെ വരിക, ദിനവും ചെയ്തിരുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാതെ വരുക, സ്ഥലവും സമയവുമെല്ലാം സംബന്ധിച്ചുള്ള ആശയക്കുഴപ്പം, ചിത്രങ്ങള്‍ മനസിലാക്കാന്‍ പ്രയാസം, എഴുതാനും വായിക്കാനും പ്രയാസം, സംഭാഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരിക, മൂഡ് മാറ്റം, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിയല്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. രോഗം നേരത്തേ തിരിച്ചറിഞ്ഞ് മരുന്നുകള്‍ സ്വീകരിക്കുന്നവഴി ലക്ഷണങ്ങൾ അധികരിക്കുന്നത് കുറയ്ക്കാനാകും.

അല്‍ഷിമേഴ്‌സ് രോഗത്തിലെ അപകട ഘടകം പ്രായമാണ്, പ്രത്യേകിച്ച് 65നു മുകളില്‍ പ്രായമുള്ളവരില്‍. കുടുംബപരമായി രോഗചരിത്രമുള്ളവരും ശ്രദ്ധിക്കണം. തലയക്ക് പരുക്കേല്‍ക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

Share

More Stories

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

Featured

More News