5 December 2024

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ

സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പ്രഭാവലയത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ (ഇഎസ്എ) പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ (ഇസ്രൊ) ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകിട്ട് 4.08ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇസ്രൊയുടെ സ്വന്തം പിഎസ്എല്‍വി-സി59 റോക്കറ്റിലാണ് പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്ആര്‍ഒ- ഇഎസ്എ സഹകരണത്തിന്റെ ഭാഗമായി കൂടിയാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങളെയും ഒരുമിച്ചാണ് പിഎസ്എല്‍വി-സി59 ബഹിരാകാശത്തേക്ക് അയക്കുക.

ലോകത്തിന് മുന്നില്‍ വീണ്ടും കരുത്ത് തെളിയിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന ബഹിരാകാശ ലോഞ്ച് വെഹിക്കിളായ പിഎസ്എല്‍വി. ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മിച്ച ഒരു ജോഡി പേടകങ്ങളെ (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാം. ലോകത്തിലെ ആദ്യത്തെ പ്രിസിഷന്‍ ഫോര്‍മേഷന്‍ ഫ്‌ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.

സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പ്രഭാവലയത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം നടത്തും.

സൂര്യന്റെ കൊറോണ പാളിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ പ്രോബ-3യിലെ പേടകങ്ങള്‍ക്കാകും എന്നാണ് പ്രതീക്ഷ. ഏകദേശം 150 മീറ്റര്‍ വ്യത്യാസത്തില്‍ ഇരു പേടകങ്ങളെയും വേര്‍പെടുത്തുന്ന സങ്കീര്‍ണമായ വിക്ഷേപണം പിഎസ്എല്‍വിയുടെ കരുത്തും ആഗോള ബഹിരാകാശ പര്യവേഷണ രംഗത്ത് ഇസ്രൊയുടെ കുതിപ്പും അടയാളപ്പെടുത്തും.

Share

More Stories

മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ടുകൾ

0
ഗ്യാൻവാപി മസ്‌ജിദിന് മുകളിൽ ഹിന്ദുക്കൾ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് നടക്കുന്ന സമയം. 2022 ജൂൺ മാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സംസാരിച്ചത് വാരണാസിയിൽ ആയിരുന്നു. ആർഎസ്എസ് തലവൻ പറഞ്ഞത് ഹിന്ദുക്കൾ...

58-ാം ദിനം ഒടിടിയില്‍ ‘ബോഗയ്ന്‍വില്ല’

0
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോ​ഗയ്ന്‍വില്ല എന്ന ചിത്രമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍...

അതിദാരിദ്ര്യ നിർമാർജനം മാലിന്യമുക്ത നവകേരളം പാലിയേറ്റീവ് പദ്ധതികൾ; കേരളത്തിൽ സംയോജിത പ്രവർത്തനം

0
തിരുവനന്തപുരം: പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ...

പട്ടാള നിയമത്തിൻ്റെ പേരിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ഇംപീച്ച്‌മെൻ്റ് നേരിടുന്നു; ഭരണത്തിൽ എന്തും സംഭവിക്കാം

0
ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്‌ച പ്രസിഡൻ്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമർപ്പിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതും ഹ്രസ്വകാലവുമായ സൈനിക നിയമത്തിനെതിരെ ശക്തമായ ആയുധധാരികളായ സൈനികർ പാർലമെൻ്റ് വളയാൻ കാരണമായി....

‘കാനഡ പോസ്റ്റൽ സമരം’ ആരോഗ്യ സ്ക്രീനിംഗുകളും ഡോക്യുമെൻ്റ് പുതുക്കലും തടസ്സപ്പെടുന്നു

0
കാനഡ പോസ്റ്റിൻ്റെ കണക്കനുസരിച്ച് ആളുകൾക്ക് ലഭിക്കുന്ന ശരാശരി കത്തുകളുടെ എണ്ണം വർഷങ്ങളായി ഗണ്യമായി കുറഞ്ഞു. 2006ലെ ആഴ്‌ചയിൽ ഏഴ് എന്നതിനെ അപേക്ഷിച്ച് ആഴ്‌ചയിൽ വെറും രണ്ടെണ്ണമായി കുറഞ്ഞു. എന്നിരുന്നാലും, വിചിത്രമായ എൻവലപ്പ് ലഭിക്കുമ്പോൾ...

ബീഫ് നിരോധനം; അസമിൽ ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

0
സമ്പൂര്‍ണ ബീഫ് നിരോധന ഉത്തരവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു. മാട്ടിറച്ചി...

Featured

More News