18 April 2025

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അവസരം നല്‍കാതെ പെരുമാറുന്നത്’: കേരള പൊലീസ്

വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു

സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ മാധ്യമങ്ങളിലൂടെ ആണെന്ന് ഓർമിപ്പിച്ച് കേരള പൊലീസ്. സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വന്‍ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു.

വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും.

നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീന്‍ ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജി.എസ്.ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. അപ്പോള്‍ മാത്രമായിരിക്കും തട്ടിപ്പില്‍ പെട്ടതായി നിങ്ങള്‍ തിരിച്ചറിയുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്‌താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്‌ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share

More Stories

സിറിയയിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നു

0
2014 മുതൽ സിറിയയുടെ സമ്മതമില്ലാതെ സിറിയയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ യുഎസ് പിൻവലിക്കാൻ തുടങ്ങിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, സിറിയയുടെ...

ടോമി ഹിൽഫിഗർ തൻ്റെ ഫാഷൻ സാമ്രാജ്യം ആരംഭിച്ചത് ഇന്ത്യയിൽ

0
ചുവപ്പ്, വെള്ള, നീല ലോഗോ ആഗോള തണുപ്പിൻ്റെ പ്രതീകമായി മാറുന്നതിന് മുമ്പ് വാഴ്‌സിറ്റി ജാക്കറ്റുകളും വിശ്രമകരമായ ഡെനിമും ന്യൂയോർക്കിലെ തെരുവുകളെ കീഴടക്കുന്നതിന് മുമ്പ്, പ്രചോദനം, ലക്ഷ്യം, ആരംഭിക്കാനുള്ള സ്ഥലം എന്നിവയ്ക്കായി തിരയുന്ന ഒരു...

വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ; മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടി

0
വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൻ്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു. വിൻസിയുടെ പിതാവ് ഇക്കാര്യം എക്സൈസ്...

‘ബീജിംഗുമായി ഒരു നല്ല കരാറിൽ ഏർപ്പെടാൻ പോകുന്നു’; താരിഫ് യുദ്ധത്തിൽ ട്രംപ് കീഴടങ്ങി

0
ആഗോള സാമ്പത്തിക സാഹചര്യത്തിൽ യുഎസും ചൈനയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന താരിഫ് യുദ്ധം വീണ്ടും വാർത്തകളിൽ. ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ ആഴത്തിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, ആഗോള വിപണിയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അടുത്തിടെ,...

മണിപ്പൂർ അക്രമത്തിന് പ്രേരിപ്പിച്ചത് ബിരേൻ സിംഗ് ആണോ?

0
മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷത്തിനിടയിൽ വലിയൊരു നിയമ- രാഷ്ട്രീയ പ്രക്ഷോഭം നടക്കുന്നുണ്ട്. മണിപ്പൂരിലെ വൈറലായ ഓഡിയോ ക്ലിപ്പ് സംബന്ധിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ മുദ്രവച്ച കവറിൽ...

കോയമ്പത്തൂർ സ്ഫോടന കേസ്; അഞ്ചുപേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം

0
2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചുപേരെ കൂടി പ്രതിചേർത്ത് എൻഐഎ കുറ്റപത്രം. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്‌മാൻ, ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്. സ്ഫോടനം ആസൂത്രണം...

Featured

More News