6 March 2026

മാനവികതയ്ക്കെതിരായ വിശ്വാസ പ്രമാണങ്ങളെയാണ് നമ്മള്‍ വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കേണ്ടതും; ജോസഫ് മാഷിന്റെ വാക്കുകൾ

ഞാന്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പാടും ദുരിതവും ഇതിലെ പ്രതികളില്‍ ചിലര്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് ശിക്ഷ ഇളവ് അനുവദിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

കൈവെട്ടുകേസിലെ പ്രതികളോട് തനിക്ക് പകയില്ലെന്നും പ്രതികളോട് സഹാനുഭൂതി മാത്രമാണെന്നും പ്രൊഫസര്‍ ടി ജെ ജോസഫ്. ‘അനുഭവിക്കാനുള്ളതെല്ലാം ഞാന്‍ അനുഭവിച്ചു. അതിന് മറ്റുള്ളവരെ ശിക്ഷിച്ചതുകൊണ്ടോ പീഡിപ്പിച്ചതുകൊണ്ടോ എന്റെ ദുരിതാനുഭവങ്ങള്‍ക്ക് ശമനമുണ്ടാവില്ല’, റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിബേറ്റ് വിത്ത് സുജയ പാര്‍വ്വതിയിലാണ്‌ ടി ജെ ജോസഫ് ഏറെ വൈകാരികമായി പ്രതികരിച്ചത്.

‘എനിക്ക് പ്രതികളോട് പകയില്ല എന്ന് ഞാന്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്ന കാലം മുതല്‍ പറയുന്നതാണ്. അവരോട് എനിക്ക് സഹതാപം മാത്രമാണ് ഉള്ളത്. സുരഭിലമായ ജീവിതമാണ് അവര്‍ ആക്രമണത്തില്‍ ഏര്‍പ്പെട്ട് നശിപ്പിച്ച് കളഞ്ഞത്. പ്രതികളുടെ വിലങ്ങിട്ട കൈകളില്‍ തൂങ്ങി അവരുടെ കുഞ്ഞുമക്കള്‍ കോടതി വരാന്തയിലൂടെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്കേറെ വിഷമം തോന്നിയിട്ടുണ്ട്. ആ കുടുംബാംഗങ്ങളെ കുറിച്ചുള്ള കരുതല്‍ എനിക്കെന്നുമുണ്ട്. എനിക്കുണ്ടാവുന്ന വൈകാരിക വിചാരം കോടതിക്കുണ്ടാവണമെന്നില്ല. ഈ മതാന്ധതയൊക്കെ ഉപേക്ഷിച്ച് നല്ല മനുഷ്യരായി ജീവിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ടി ജെ ജോസഫ് ചര്‍ച്ചയില്‍ പറഞ്ഞു.

‘എന്റെ കൈ വെട്ടി മാറ്റിയ സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഞാന്‍ കാണുന്നത് കേസില്‍ സാങ്കേതികമായി പ്രതിപ്പട്ടികയിലുള്ള ആളുകളെ അല്ല, ഇത്തരം കിരാതമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചവരെയും അത്തരക്കാര്‍ പ്രതിനിധീകരിക്കുന്ന ആശയത്തെയുമാണ്. അവരാരും പൊലീസ് നടപടിയിലോ വിചാരണയിലോ വരുന്നില്ല. മനുഷ്യരെ കൊല്ലുന്ന, അവരെ തമ്മിലടിപ്പിക്കുന്ന, മനുഷ്യന്റെ കൈകാലുകള്‍ വെട്ടിമുറിക്കുന്ന, മാനവികതയ്ക്കെതിരായ വിശ്വാസ പ്രമാണങ്ങളെയാണ് നമ്മള്‍ വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കേണ്ടതും.

ഇത്തരം ആശയങ്ങളുടെ ബലിയാടുകളായി വരുന്ന പാവങ്ങളെ ശിക്ഷിച്ചതുകൊണ്ടോ ജയിലലടച്ചതുകൊണ്ടോ ഭീകരവാദത്തിനോ മതാന്ധതയ്ക്കോ അറുതി വരും എന്ന് ഞാന്‍ കരുതുന്നില്ല. ഇതുപോലുള്ള കൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരുടെ മനസ്സിലേക്ക് വെളിച്ചം വീശുന്ന പ്രവൃത്തിയാണ് നാം ചെയ്യേണ്ടത്. ഞാന്‍ ആക്രമിക്കപ്പെട്ട കാലത്തേക്കാള്‍ കൂടുതല്‍ വര്‍ഗീയതയും മതാന്ധതയും നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്’, ടി ജെ ജോസഫ് വിശദീകരിച്ചു.

‘ഞാന്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പാടും ദുരിതവും ഇതിലെ പ്രതികളില്‍ ചിലര്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് ശിക്ഷ ഇളവ് അനുവദിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി അത് പരിഗണിക്കണം എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. എല്ലാ മനുഷ്യരും സുഖത്തോടെയും സന്തോഷത്തെടെയും ജീവിക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്’, ഇത്തരത്തില്‍ ഏറെ വൈകാരികമായ പ്രതികരണമാണ് ടി ജെ ജോസഫ് നടത്തിയത്.

പ്രതികളെ പോരിന് വിളിക്കാനൊന്നും താനില്ലെന്നും കൈവെട്ട് കേസിലെ പ്രതികളെ ശിക്ഷിക്കുന്നതില്‍ തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറുത്തുമാറ്റിയത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.

കൈവെട്ട് കേസില്‍ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്ന് വിധിച്ചിരുന്നു. യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News