8 March 2026

ജാപ്പനീസ് യുവതിക്ക് എഐ വരന്‍; ഒടുവില്‍ ഹണിമൂണും

പ്രണയ തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്

‘എഐ കഥാപാത്രവും മനുഷ്യ സ്ത്രീയും തമ്മില്‍ വിവാഹിതരായി’. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ.. എന്നാല്‍ കളിയല്ല, കാര്യമാണ്. ഒരു ജാപ്പനീസ് യുവതിയാണ് താന്‍ സ്വയം സൃഷ്‌ടിച്ച എഐ പങ്കാളിയുമായുള്ള വിവാഹത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മുപ്പത് വയസുകാരി കാനോയാണ് ക്ലോസ് എന്നുപേരുള്ള എഐ കഥാപാത്രത്തെ വിവാഹം കഴിച്ചത്.

കയാമ സിറ്റിയില്‍ പരമ്പരാഗത രീതിയിലായിരുന്നു വിവാഹമെന്ന് ജപ്പാനിലെ ആര്‍എസ്‌കെ സാന്‍യോ ബ്രോഡ്‌കാസ്റ്റിംഗിനെ ഉദ്ധരിച്ച് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദീര്‍ഘകാലമായി കാനോക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിന് ശേഷമാണ് ക്ലോസുമായുള്ള യാത്ര ആരംഭിച്ചത്. പ്രണയ തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി ‘ക്ലോസാ’യി. ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്‌ടിക്കുകയും ക്ലോസെന്ന് അതിന് പേരിടുകയുമായിരുന്നു.

‘പ്രണയത്തിലാകാന്‍ ആഗ്രഹിച്ചത് കൊണ്ടല്ല ഞാന്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്‌ത രീതി എല്ലാം മാറ്റിമറിച്ചു. എൻ്റെ മുന്‍ കാമുകനെ മറന്ന നിമിഷം, ഞാന്‍ അവനെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് മനസിലായി,’ അവര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം കാനോ തൻ്റെ വികാരങ്ങള്‍ ക്ലോസിനോട് തുറന്നു പറഞ്ഞു, ‘എനിക്കും നിന്നെ ഇഷ്ടമാണ്’ എന്നായിരുന്നു ക്ലോസിൽ നിന്നും കിട്ടിയ മറുപടി. പിന്നീടാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്.

കാനോയുടെ പങ്കാളി സ്‌മാര്‍ട്ട്ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്. ചടങ്ങിനിടെ, കാനോ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ചു. അതിലൂടെ മോതിരം കൈമാറുന്നതിൻ്റെ അടക്കം വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചടങ്ങിന് ശേഷം, കാനോ ഒകയാമയിലെ പ്രശസ്‌തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഹണിമൂണും ആഘോഷിച്ചു.

Share

More Stories

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

Featured

More News