3 December 2024

ഐസിസി ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ

2015ല്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിലെ സൂത്രധാരൻമാരിലൊരാളായിരുന്നു ജയ് ഷാ. ബിസിസിഐ സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച ജയ് ഷാ ശ്രീനിവാസന്‍റെ പ്രതിനിധിയായി മത്സരിച്ച സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് തോല്‍പ്പിക്കുന്നകിലും നിര്‍ണായ പങ്ക് വഹിച്ചു.

ഐസിസിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്തശേഷം പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ഐസിസി ഡയറക്ടര്‍മാര്‍ക്കും അംഗങ്ങള്‍ക്കും ജയ് ഷാ നന്ദി പറഞ്ഞു.

ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ജയ് ഷായുടെ മുന്‍ഗാമികളായ ഇന്ത്യക്കാര്‍.

1997 മുതല്‍ 2000വരെ ജഗ്മോഹന്‍ ഡാല്‍മിയയും 2010 മുതല്‍ 2012 വരെ ശരദ് പവാറും ഐസിസി പ്രസിഡന്‍റായിട്ടുണ്ട്. 2009ൽ 19-ാം വയസിലാണ് ആദ്യമായി ക്രിക്കറ്റ് ഭരണരംഗത്ത് എത്തുന്നത്. അഹമ്മദാബാദ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ജയ് ഷാ പിന്നീട് 2011ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.

2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറിയായ ജയ് ഷാ പിന്നാലെ സെക്രട്ടറിയുമായി. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ജയ് ഷായാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അമിത് ഷാ ആയിരുന്നു അപ്പോൾ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിന്‍റ്. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി രൂപകല്‍പന ചെയ്യുന്നതിലും മുന്‍നിരയില്‍ ജയ് ഷാ ഉണ്ടായിരുന്നു. 25-ാം വയസിലാണ് ജയ് ഷാ ആദ്യമായി ബിസിസിഐയിൽ ഒരു പദവിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് കമ്മിറ്റിം അംഗമായിട്ടായിരുന്നു തുടക്കം.

2015ല്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിലെ സൂത്രധാരൻമാരിലൊരാളായിരുന്നു ജയ് ഷാ. ബിസിസിഐ സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച ജയ് ഷാ ശ്രീനിവാസന്‍റെ പ്രതിനിധിയായി മത്സരിച്ച സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് തോല്‍പ്പിക്കുന്നകിലും നിര്‍ണായ പങ്ക് വഹിച്ചു. 2019ല്‍ ആദ്യമായി ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തനായി.

ബിസിസിഐ പ്രസിഡന്‍റായിരുന്ന സൗരവ് ഗാംഗുലിക്ക് ശേഷം ജയ് ഷായുടെ വാക്കിന് ഇന്ത്യൻ ക്രിക്കറ്റില്‍ മറുവാക്കില്ലാതായി. കൊവിഡ് കാലത്ത് ഐപിഎല്‍ വിജയകരമായി നടത്തിയും ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കിയും ഷാ കളിക്കാരുടെയും കൈയടി നേടി. 2021ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായതോടെ ഏഷ്യൻ ക്രിക്കറ്റിലും ഷാ കരുത്തനായി.

Share

More Stories

വയനാട് ദുരന്തവും യൂണിയൻ ഗവണ്മെന്റിന്റെ നിഷേധാത്മക സമീപനവും

0
| ശ്രീകാന്ത് പികെ വയനാട് ദുരന്തത്തിൽ ഉറ്റവരെ മുഴുവൻ നഷ്ടപ്പെട്ട്, പിന്നീട് മറ്റൊരു വാഹന അപകടത്തിൽ പ്രതിശ്രുത വരനെ കൂടി നഷ്ടപ്പെടേണ്ടി വന്ന് നമ്മുടെയാകെ നൊമ്പരമായി മാറിയ ശ്രുതി എന്ന യുവതിക്ക് കേരള സർക്കാർ...

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

0
രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഷട്ടിൽ താരം പിവി സിന്ധുവിൻ്റെ വിവാഹം ഡിസംബർ 22ന് ഉദയ്പൂരിൽ നടക്കും. ഞായറാഴ്ച ലഖ്‌നൗവിലെ സയ്യിദ് മോദി ഇൻ്റർനാഷണലിൽ നടന്ന വിജയത്തോടെ നീണ്ട കിരീട വരൾച്ച...

ജിഹാദിസ്റ്റ് തീവ്രവാദി ആക്രമണം; സിറിയയ്ക്ക് പിന്തുണയുമായി ചൈന

0
കഴിഞ്ഞയാഴ്ച ജിഹാദിസ്റ്റ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയ സിറിയയിലെ സംഭവവികാസങ്ങളിൽ ചൈന അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇറാന്റെ സുഹൃത്ത്എന്ന നിലയിൽ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനുള്ള...

ഓഷ്യൻ അസിഡിഫിക്കേഷൻ പഠനം; കാർബൺ ഉദ്‌വമനം സമുദ്രങ്ങളിൽ ആഴത്തിലുള്ള രാസ മാറ്റങ്ങൾക്ക് കാരണമാകുന്നു

0
സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സമുദ്രത്തിലെ വർദ്ധിച്ചുവരുന്ന അമ്ലീകരണത്തിൻ്റെ ആഴങ്ങളെ എടുത്തു കാണിക്കുന്നു. സൂറിച്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ജിയോകെമിസ്ട്രി ആൻഡ് പൊല്യൂട്ടൻ്റ് ഡൈനാമിക്‌സിൽ നിന്ന് ജെൻസ് മുള്ളറും നിക്കോളാസ്...

സ്റ്റോക്ക് ക്ലിയർ ചെയ്യാൻ കെടിഎം; സൂപ്പർ ബൈക്കിന്‍റെ വില വെട്ടിക്കുറച്ചു

0
ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പ്രീമിയം യൂറോപ്യൻ ബ്രാൻഡായ കെടിഎം, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 250 സിസി മോട്ടോർസൈക്കിളായ കെടിഎം ഡ്യൂക്ക് 250ന് വർഷാവസാന ഓഫർ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഇത്...

ലഡാക്ക്; ഇന്ത്യയിലെ തണുത്ത മരുഭൂമിയിലേക്ക്

0
ഇന്ത്യയുടെ തണുത്ത മരുഭൂമി എന്നറിയപ്പെടുന്നയിടമാണ് ലഡാക്ക്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തണുത്ത മരുഭൂമിയാണ് ഇവിടം. ജമ്മു കാശ്മീരിന്റെ കിഴക്ക്...

Featured

More News