25 December 2024

ജിഷ കൊലക്കേസ് പ്രതി അമീറുലിന് മനോനിലയിൽ കുഴപ്പമില്ല; മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക്

മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ

എറണാകുളം, പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിൻ്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.

മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി.

ജയിലിലെ കുറ്റങ്ങൾ

ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി അമീറുൽ ഇസ്ലാം നൽകിയ ഹർജി പരിഗണിച്ച ഘട്ടത്തിൽ ആണ് മാനസിക ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ടും സ്വഭാവ സർട്ടിഫിക്കറ്റും സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

കുറ്റകൃത്യം അതിഭീകരവും അത്യപൂർവ്വവും

2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. നിയമ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ. ആഴ്‌ചകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലായത്.

കേസില്‍ ഏക പ്രതിയായിരുന്ന അമീറുൽ ഇസ്ലാം നടത്തിയ കുറ്റകൃത്യം അതിഭീകരവും അത്യപൂർവ്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

Share

More Stories

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യ്‌ക്കെതിരെ പരാതി

0
കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിയറ്ററുകളിൽ ഹൗസ് ഫുളായി ഓടുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതിയുമായി കെപിസിസി അംഗം അഡ്വ. ജെ.എസ് അഖിൽ. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം 18...

ആറ് ലക്ഷം രൂപ വിലയുള്ള കാർ ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുമ്പോൾ 90,000 രൂപ ജി.എസ്.ടി നൽകേണ്ടി വരുമോ?

0
ജി.എസ്.ടി കൗൺസിലിൻ്റെ അടുത്തിടെ തീരുമാനത്തിന് ശേഷം പഴയ ഇവി വാഹനങ്ങളുടെ പുനർവിൽപ്പനയ്ക്ക് 18% ജി.എസ്.ടി ചുമത്തുമെന്ന് പറഞ്ഞ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത് പൊതുജനങ്ങൾക്ക്‌ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാൽ...

നാസയുടെ ‘പാർക്കർ’ ചരിത്രം സൃഷ്‌ടിച്ചു; ആദ്യമായി പാർക്കർ സൂര്യൻ്റെ ഏറ്റവും അടുത്തെത്തി

0
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ പ്രോബ് പാർക്കർ ബഹിരാകാശ പര്യവേഷണത്തിൽ പുതിയ അധ്യായം ചേർത്തു. 2024 ഡിസംബർ 24 ചൊവ്വാഴ്‌ച വൈകുന്നേരം 5:10ന് ബഹിരാകാശ പേടകം സൂര്യനോട് ഏറ്റവും അടുത്ത് എത്തി....

രംഗ ബിഷ്ണോയി; സൈബർ തട്ടിപ്പിൽ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിൻ പൊലീസ് പിടിയിൽ

0
കൊച്ചി സൈബർ പൊലീസ് സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊൽക്കത്തയിൽ എത്തി സാഹസികമായി അറസ്റ്റ് ചെയ്‌തു. കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെ ആണ് കേരള പൊലീസ്...

അലക് ബാൾഡ്വിൻ്റെ റസ്റ്റ് ഷൂട്ടിംഗ് കേസ്, ഔദ്യോഗികമായി അവസാനിച്ചു; ജഡ്‌ജിയുടെ നിഗമനം ഇതാണ്

0
റസ്റ്റിൻ്റെ സെറ്റിൽ നടന്ന ദാരുണമായ വെടിവെയ്‌പിൽ അലക് ബാൾഡ്‌വിനിനെതിരായ കേസ് ഒടുവിൽ അവസാനിച്ചു. സാന്താ ഫെ ജഡ്‌ജി തനിക്കെതിരെയുള്ള മനഃപൂർവമല്ലാത്ത ക്രിമിനൽ കുറ്റങ്ങൾ നിരസിച്ചതിന് ഏകദേശം ആറ് മാസത്തിന് ശേഷം കേസ് അവസാനിപ്പിച്ചതായി...

ഗോവയിൽ പശു സംരക്ഷക ഏറ്റുമുട്ടൽ; ക്രിസ്മസിന് അടച്ചിടാൻ ബീഫ് കച്ചവടക്കാരുടെ ആഹ്വാനം

0
ക്രിസ്മസിന് ഒരു ദിവസം മുമ്പ് ഗോവയിലെ ബീഫ് വിൽപനക്കാരുടെ സംസ്ഥാന വ്യാപക അടച്ചുപൂട്ടൽ. ബേക്കറികൾ, കഫേകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവ പ്രതിസന്ധിയിൽ ആക്കിയതായി റിപ്പോർട്ടുണ്ട്. ചില ജനപ്രിയ ഗോവൻ ലഘുഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ്...

Featured

More News