18 January 2025

ഇസ്രായേലിൽ ഇന്ത്യക്കാർക്ക് തൊഴിൽ അവസരം; റിക്രൂട്ട്മെന്റ് പുരോഗമിക്കുന്നു

സെപ്റ്റംബർ 18ന് 1500 പേരടങ്ങുന്ന ആദ്യസംഘം ഇസ്രയേലിലേക്ക് യാത്ര തിരിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് അധികമായി പതിനായിരം പേരെ കൂടി ഇസ്രയേൽ ആവശ്യപ്പെട്ടത്.

ഇന്ത്യയിൽനിന്ന് പതിനായിരത്തോളം വൈദഗ്ധ്യമുള്ള തൊഴിലാളികളെ തേടി ഇസ്രയേൽ. സെപ്റ്റംബർ 25ന് അവസാനിക്കുന്ന എട്ടുദിന റിക്രൂട്മെന്റിലാണ് രാജ്യത്തുനിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഈ വർഷമാദ്യം നടത്തിയ പ്രാരംഭ ഡ്രൈവിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്. ഇതുവരെ 4800 തൊഴിലാളികളാണ് ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്ക് പോയത്.

നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലാണ് റിക്രൂട്മെന്റുകൾ നടക്കുന്നത്. സെപ്റ്റംബർ 18ന് 1500 പേരടങ്ങുന്ന ആദ്യസംഘം ഇസ്രയേലിലേക്ക് യാത്ര തിരിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് അധികമായി പതിനായിരം പേരെ കൂടി ഇസ്രയേൽ ആവശ്യപ്പെട്ടത്.

2023 നവംബറിൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്മെന്റ് നടക്കുന്നത്. ഇസ്രയേലിൽ അവർ അഭിമുഖീകരിക്കുന്ന സാങ്കേതികവും തൊഴിൽപരവുമായ വെല്ലുവിളികൾക്ക് ഉദ്യോഗാർഥികളെ തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനാണ് വഹിക്കുന്നത്.

എന്നാൽ ഇസ്രയേലുമായി കരാർ ഒപ്പുവെയ്ക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ ആക്രമണം കടുക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇന്ത്യയിൽനിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേലിൽ ജോലി ചെയ്തിരുന്ന പലസ്തീനി പൗരന്മാരെ പുറത്താക്കിയിരുന്നു. ഇതാണ് ഇസ്രയേലിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് കാരണമായത്.

Share

More Stories

തീവ്രവാദ പ്രവർത്തനത്തിൻ്റെ പേരിൽ മൂന്ന് നവാൽനി അഭിഭാഷകർക്ക് റഷ്യയിൽ വർഷങ്ങളോളം ശിക്ഷ

0
അന്തരിച്ച പ്രതിപക്ഷ നേതാവിൻ്റെ സന്ദേശങ്ങൾ ജയിലിൽ നിന്ന് പുറം ലോകത്തെത്തിച്ചതിന് അലക്‌സി നവൽനിക്ക് വേണ്ടി വാദിച്ച മൂന്ന് അഭിഭാഷകരെ റഷ്യ വർഷങ്ങളോളം തടവിന് ശിക്ഷിച്ചു. ഉക്രെയ്ൻ ആക്രമണത്തിനിടെ വിയോജിപ്പിനെതിരെ വ്യാപകമായ അടിച്ചമർത്തലുകൾക്ക് ഇടയിലാണ് ഈ...

എംപി പ്രിയ സരോജ് ആരാണെന്ന് അറിയാമോ? ക്രിക്കറ്റ് താരം റിങ്കു സിംഗുമായി ബന്ധപ്പെട്ടിരിക്കുന്ന പേരാണ്

0
പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്ന് തെളിഞ്ഞാൽ ഉത്തർപ്രദേശിലെ രാഷ്ട്രീയവും ക്രിക്കറ്റ് ലോകവും തമ്മിൽ ഒരു അദ്വിതീയ മത്സരം കാണാൻ കഴിയും. ജൗൻപൂർ ജില്ലയിലെ മച്‌ലിഷഹറിൽ നിന്നുള്ള സമാജ്‌വാദി പാർട്ടിയുടെ യുവ എംപി പ്രിയ സരോജും...

മൈക്രോ സോഫ്റ്റിൻ്റെ എഐ ടീമിനെ ഇനി ജയ് പരീഖ് നയിക്കും

0
മൈക്രോ സോഫ്റ്റിൻ്റെ ആർട്ടിഫിഷ്യൽ ഇ`ൻ്റെലിജൻസ് (എഐ) വിഭാഗത്തിന് പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മെറ്റയിൽ എഞ്ചിനീയറിങ്...

പുരുഷ കമ്മീഷന് വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിൻ്റെ പിന്തുണ കൂടി അഭ്യർത്ഥിക്കുന്നു: രാഹുൽ ഈശ്വർ

0
ഇന്നത്തെ കാലഘട്ടത്തിൽ ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണെന്നും പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ. ഹണി റോസിന് അവർ നൽകിയ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ...

അന്താരാഷ്‌ട്ര ബ്രാൻഡ് PUMA പേരു മാറ്റിയോ? പുതിയ പരസ്യ തന്ത്രത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി കമ്പനി

0
പൂമ ഇപ്പോൾ റീബ്രാൻഡ് ചെയ്തോ? പലരുടെയും സംശയം ഇതായിരുന്നു. പുതിയതായി വന്ന പരസ്യ ബോർഡുകളിലും മറ്റും PUMA എന്ന പരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്. ഇതുമായി ബന്ധപ്പെട്ട...

കെജ്‌രിവാളിന് എതിരെ കോൺഗ്രസ് ആക്രമണം നടത്തുന്നത് പ്രധാനമായത് എന്തുകൊണ്ട്?

0
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരം 2025 വളരെ രസകരമാണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രകടനം നിരാശാജനകം ആയിരുന്നുവെങ്കിലും ഇത്തവണ പുതിയ തന്ത്രവുമായാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ആം ആദ്‌മി പാർട്ടിയെയും (എഎപി) അരവിന്ദ്...

Featured

More News