കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി കെ സുധാകരന്‍. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നേരില്‍ കണ്ടാണ് സുധാകരന്‍ ഈ കാര്യം ഉന്നയിച്ചത്.
കൈവശമുള്ള അധ്യക്ഷ സ്ഥാനം നഷ്ടമാകാതിരിക്കാനുളള അവസാനവട്ട ശ്രമത്തിന്റെ ഭാഗമാണ് സുധാകരന്റെ നീക്കം. തനിക്ക് അനാരോഗ്യമുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രചരണമുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണം എങ്കില്‍ അതിന് തയാറാണ്. പൊതുചര്‍ച്ച നടത്തി അപമാനിക്കേണ്ട ആവശ്യമില്ലെന്നും ആന്റണിയെ സുധാകരന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്. അതിനെ സ്വധീനിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയിലാണ് ആന്റണിയെ തന്നെ സുധാകരന്‍ നേരിൽ കണ്ടത്.