8 March 2026

പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കേരളം ഉടൻ കൈവരിക്കുമെന്ന് മുഖ്യമന്ത്രി

2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് പരിശ്രമിക്കുന്നത്

തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കേരളം അടുത്തുതന്നെ കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ ഭാ​ഗമായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ടെന്നും ഇതുൾക്കൊണ്ട് കൊണ്ട് വിവിധ ഇടപെടലുകൾ സർക്കാർ നടത്തിവരികയാണെന്നും മുഖ്യമന്ത്രി എയ്‌ഡ്‌സ്‌ ദിന സന്ദേശത്തിൽ പറഞ്ഞു.

“അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വർഷത്തെ ലോക എയ്‌ഡ്‌സ്‌ ദിന സന്ദേശം. ലോകമെങ്ങുമുള്ള എച്ച്‍ഐവി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്‍ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമപ്പെടുത്തലാണ് ഈ ദിനം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്‌ടിക്കേണ്ടതുണ്ട്. എന്നാൽ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാൻ പോവുകയാണ്. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകൾ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ.

2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് പരിശ്രമിക്കുന്നത്. എച്ച്ഐവി ബാധിതരായവരിൽ 95 ശതമാനം ആളുകളും അവരുടെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ഇതിലെ ആദ്യ ഭാഗം കൊണ്ടുദ്ദേശിക്കുന്നത്. അണുബാധ കണ്ടെത്തിയവരിൽ 95 ശതമാനം പേർക്കും എആർടി ചികിത്സ ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിൽ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ ഭാഗം അർഥമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തേയും ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെയുമെത്തിയിരിക്കുന്നു. ബൃഹത്തായ ഈ കർമപദ്ധതി വിജയത്തിലേക്കെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

എച്ച്ഐവി ബാധിതരുടെ സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലും കേരളത്തിൽ എച്ച്ഐവി അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ രോഗത്തെ ചെറുക്കാൻ നാടൊന്നാകെ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറുപ്പിൽ പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

നേപ്പാളിലെ ഏക കുബേരൻ; പക്ഷെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു

0
നേപ്പാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലങ്ങൾ പുറത്തുവരുന്നു. രാജ്യത്തെ ഏക ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ബിനോദ് ചൗധരിക്ക് ഈ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നു. നേപ്പാളി കോൺഗ്രസ് പാർട്ടിക്കുവേണ്ടി അദ്ദേഹം നവാൽ...

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

Featured

More News