കേരളത്തിൽ രജിസ്റ്റർചെയ്‌ത കുറുവ മോഷണ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിലായി. ആലപ്പുഴ പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമായ കേസുകളിലെ പ്രതിയായ കമ്പം സ്വദേശി കട്ടൂച്ചനാണ് പിടിയിലായത്.
മധുരയിൽ നിന്നാണ് കട്ടൂച്ചനെ മണ്ണാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലും നിരവധി കേസുകളുണ്ട്.
2012ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ച വീട്ടിൽ കയറി അക്രമണം നടത്തി സ്വർണം കവർന്ന കേസിൽ കോടതി ഇയാളെ 18 വർഷത്തേക്ക ശിക്ഷിച്ചിരുന്നു. കൊവിഡ് കാലത്ത് ജയിൽ ശിക്ഷ ഇളവ് ചെയ്‌ത് ഇയാളെ വിട്ടയയ്ക്കുക ആയിരുന്നു.